മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചതുകൊണ്ട് സിനിമ പ്രദര്‍ശിപ്പിക്കാനാവില്ല
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക തന്നെ ക്ഷണിച്ചില്ലെന്ന് പരാതിപ്പെട്ട നടിക്ക് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ രംഗത്ത്. സുരഭിയുടെ പ്രതികരണം അറിവില്ലായ്മ കൊണ്ടായിരിക്കും. ഐഎഫ്എഫ്‌കെ വേദികളില്‍ ദേശീയ ആവാര്‍ഡ് ജേതാക്കളെ ആദരിക്കാറില്ലെന്നും സുരഭിയെ മാത്രമായി ക്ഷണിക്കാനാവില്ലെന്നും കമല്‍ പറയുന്നു. മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചതുകൊണ്ട് വേദിയില്‍ സിനിമ പ്രദര്‍ശിപ്പിക്കാനാവില്ലെന്നും കമല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഡെലിഗേറ്റ് പാസ് ഓണ്‍ലൈനില്‍ എടുക്കാന്‍ കഴിയാതിരുന്ന സുരഭി അക്കാദമിയില്‍ വിളിച്ച് മണിയന്‍ പിള്ള രാജുവിനോട് കാര്യം പറഞ്ഞിരുന്നു. ദേശീയ അവാര്‍ഡ് ലഭിച്ച നടിയായതുകൊണ്ട് പാസ് കിട്ടുമെന്നും, അക്കാദമി ചെയര്‍മാനായ കമലിനെ വിവരം അറിച്ചാല്‍ മതിയെന്നുമായിരുന്നു മറുപടി. തുടര്‍ന്ന് കമലുമായി ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ തന്നെ എര്‍പ്പാടാക്കാം എന്നാണ് മറുപടി പറഞ്ഞത്. പിന്നീട് അദ്ദേഹം വിളിച്ചിട്ടുമില്ല എന്നാണ് സുരഭി പറഞ്ഞത്.
https://www.facebook.com/Malayalivartha