വാപ്പച്ചിയുടെ ആ പാട്ട് കേട്ടാലേ എന്റെ മകള്‍ പെട്ടെന്ന് ഉറങ്ങൂ,ഏതാണ് ആ പാട്ടെന്ന് അറിയേണ്ടേ
മമ്മൂട്ടിയുടെ ഏറ്റവും മികച്ച പ്രണയ സിനിമകളില്‍ ഒന്നാണ് കമല്‍ സംവിധാനം ചെയ്ത അഴകിയ രാവണന്. കാമുകിയെ സ്വന്തമാക്കാന്‍ പണക്കാരനായ ശങ്കര്‍ ദാസ് നടത്തുന്ന ശ്രമങ്ങളാണ് ഈ ചിത്രത്തിന്റെ ഇതി വൃത്തം.
ഇതില്‍ മമ്മൂട്ടി പാടി അഭിനയിക്കുന്ന 'വെണ്ണിലാ ചന്ദന കിണ്ണം 'എന്ന ഗാനം ദുല്‍ഖര്‍ പാടി. ദോഹയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങളില്‍ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങവെയാണ് ദുല്‍ഖര്‍ ഈ പാട്ട് പാടാനുണ്ടായ കാരണത്തെ കുറിച്ചും അതിന്റെ ഓര്‍മ്മകളും പങ്കുവെച്ചത്.
അവാര്‍ഡ് സ്വീകരിക്കാന്‍ വേദിയിലെത്തിയ ദുല്‍ഖര്‍ ആരാധകരുടെ ആവശ്യത്തെ തുടര്‍ന്നാണ് പാട്ട് പാടിയത്. എന്നാല്‍ 'വെണ്ണിലാ ചന്ദന കിണ്ണം' പാടുമെന്ന് ആരും കരുതിയിരുന്നില്ല. ഈ പാട്ട് കേള്‍ക്കുമ്ബോള്‍ തന്റെ മകള്‍ പെട്ടെന്ന് ഉറങ്ങുമെന്നും.
ചെറുപ്പത്തിലെ വളരെ ഇഷ്ടമുള്ള ഒരു വിഷ്വലാണിതെന്നും ദുല്‍ഖര്‍ പറഞ്ഞു. വാപ്പച്ചി വഞ്ചി തുഴഞ്ഞുള്ള ഈ വിഷ്വലാണ് പാട്ട് കേള്‍ക്കുമ്ബോള്‍ തനിക്ക് ഓര്‍മ്മ വരികയെന്നും മകള്‍ അല്പം വലുതാകുമ്ബോള്‍ ഇതിന്റെ രംഗങ്ങള്‍ കാണിച്ചു കൊടുക്കണമെന്നും താരം വ്യക്തമാക്കി.
https://www.facebook.com/Malayalivartha