സന്തോഷ് പണ്ഡിറ്റിനെ ആരും പുച്ഛിക്കേണ്ട...സന്തോഷിന്റെ സിനിമകളിലെ ആ പഞ്ച് ഡയലോഗുകള്‍ മലയാളികള്‍ക്ക് കാണാപ്പാഠം, മലയാളികള്‍ സന്തോഷിനെ ഇഷ്ടപ്പെടാന്‍ കാരണം...
സന്തോഷ് പണ്ഡിറ്റ് ഒരു സിനിമ എടുത്തപ്പോള്‍ പലരും ചിരിച്ച് തള്ളി.മലയാളികള്‍ക്ക് അപമാനം,മലയാളത്തെ നാറ്റിക്കാനായി ഒരു സംവിധായകന്‍ ഇങ്ങനെ പല തരത്തിലുള്ള പരിഹാസങ്ങളും സന്തോഷ് കേള്‍ക്കേണ്ടി വന്നു.എന്നാല്‍ അതൊന്നും ചെവി കൊടുക്കാതെ ശക്തമായി പൊരുതി.
പുറത്ത് നിന്ന് സിനിമകള്‍ സ്വീകരിച്ച് തുടങ്ങിയതോടെ സന്തോഷ് പണ്ഡിറ്റിന് പ്രതിഫലം കിട്ടാനും തുടങ്ങി. എന്നാല്‍ ഈ പ്രതിഫലം സന്തോഷ് വ്യക്തിപരമായ കാര്യങ്ങള്‍ക്കല്ല ഉപയോഗിക്കുന്നത്.
തന്റെ പുതിയ സിനിമകളുടെ പ്രതിഫലം കേരളത്തില്‍ അയിത്തം നേരിടുന്നവര്‍ക്ക് നല്‍കുമെന്ന് സന്തോഷ് പണ്ഡിറ്റ്.ആരും അറിയാത്ത ചില നല്ല സ്വഭാവഗുണങ്ങള്‍ സന്തോഷിനുണ്ട്.
എപ്പോഴും മണ്ടനായി മാത്രം ചിത്രീകരിക്കപ്പെടുന്ന സന്തോഷ് പണ്ഡിറ്റ് ചെയ്യുന്ന ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വാഴ്ത്തി പാടാറുണ്ട്. രാഷ്ട്രീയക്കാര്‍ പോലും ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങളാണ് അദ്ദേഹം ചെയ്യാറ്. അതിന് അദ്ദേഹത്തിന് കയ്യടി കിട്ടാറുമുണ്ട്. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ ചെയ്തത് പ്രശംസിക്കേണ്ട കാര്യം തന്നെയാണ്.
അയിത്തം നിലനില്‍ക്കുന്ന അംബേദ്ക്കര്‍ കോളനിയില്‍ സഹായ ഹസ്തവുമായാണ് നടന്‍ സന്തോഷ് പണ്ഡിറ്റ് എത്തിയിരിക്കുന്നത്. കോളനി സന്ദര്‍ശിച്ച സന്തോഷ് പണ്ഡിറ്റ് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു.
സന്തോഷ് പണ്ഡിറ്റിന്റെ സ്വഭാവരീതിയെ കുറിച്ച് പറയുകയാണെങ്കില്‍ അത് മറ്റുള്ളവരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്ഥമാക്കും.എപ്പോഴും പോസിറ്റീവായി വേണം എല്ലാകാര്യങ്ങളെയും സമീപിക്കാന്‍.ജീവിതത്തില്‍ വിജയം കൈവരിക്കണമെങ്കില്‍ ശത്രുക്കള്‍ ഉണ്ടായിരിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
https://www.facebook.com/Malayalivartha