യൗവ്വനയുക്തനായ ഒടിയനായി മോഹൻലാൽ എത്തുന്നു; പ്രതീക്ഷയോടെ ആരാധകർ
വി എ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ബിഗ്ബഡ്ജറ് ചിത്രമായ ഒടിയനാണ് സിനിമാ ലോകത്തെ പ്രധാന ചര്‍ച്ച വിഷയം. സൂപ്പർ താരം മോഹൻലാൽ തന്റെ കരിയറില്‍ ആദ്യമായി കഥാപാത്രത്തിനുവേണ്ടി ശരീര ഭാരം കുറച്ച് യൗവ്വനയുക്തനായി എത്തുകയാണ്. കഠിനമായ പരിശീലനത്തിന് ശേഷമാണ് ഒടിയൻ മാണിക്യനായി മോഹൻലാൽ തിരിച്ചെത്തുന്നത്. യുവാവായ ഒടിയൻ മാണിക്യന്റെ രൂപം കാണാനുള്ള ആരാധകരുടെ കാത്തിരിപ്പിന് അവസാനിക്കാൻ ഒരു പകലും രാത്രിയും മാത്രം.
നാളെ രാവിലെ പത്ത് മണിക്ക് യൗവ്വനയുക്തനായ ഒടിയൻ മാണിക്യനായി താന്‍ അവതരിക്കുമെന്ന് മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മോഹന്‍ലാലിന്റെ ശബ്ദത്തിലുള്ള വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. ഫ്രാന്‍സില്‍നിന്നുള്ള ഡോക്ടര്‍മാരും ഫിസിയോതെറപ്പിസ്റ്റുകളും അടങ്ങിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ 51 ദിവസം കൊണ്ടുള്ള പരിശീലനത്തിലാണ് മോഹന്‍ലാല്‍ തടി കുറച്ചത്.
ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന് തിരക്കഥ എഴുതിയ ഒടിയൻ നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.
https://www.facebook.com/Malayalivartha