ആരാധകർ വെറുതെ വിടുന്നില്ല; മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് പണി കിട്ടി
മമ്മൂട്ടിയെയും കസബയെയും വിമർശിച്ച നടി പാർവതിക്ക് നേരെ മമ്മൂട്ടി ആരാധകരുടെ രോഷപ്രകടനം. ഐഎഫ്‌എഫ്കെയുടെ ഓപ്പണ്‍ഫോറത്തിലായിരുന്നു നടിയുടെ വിമർശനം. ഒരു മഹാനടന്‍ സ്ക്രീനില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഡയലോഗുകള്‍ പറയുന്നത് ശരിയല്ല എന്നായിരുന്നു നടിയുടെ അഭിപ്രായം.
ഞാന്‍ അടുത്തിടെയിടെ ഒരു ചിത്രം കണ്ടു. അത് ഹിറ്റായിരുന്നുവെന്നൊന്നും പറയാന്‍ സാധിക്കില്ല. അത് ഏത് സിനിമയാണെന്ന് പറയണമെന്നില്ല, നിങ്ങള്‍ക്കറിയാം", പാര്‍വതി പറഞ്ഞു. ഗീതു മോഹന്‍ദാസ് നിര്‍ബന്ധിച്ചതോടെ അവര്‍ ഇങ്ങനെ തുടര്‍ന്നു, "കസബയാണ്, നിര്‍ഭാഗ്യവശാല്‍ കാണേണ്ടിവന്നതാണ്. അണിയറ പ്രവര്‍ത്തകരോടും സാങ്കേതിക പ്രവര്‍ത്തകരോടുമുള്ള ബഹുമാനം മനസില്‍വച്ചുതന്നെ പറയട്ടെ, അത് നിരാശപ്പെടുത്തി. അതുല്യമായ നിരവധി ചിത്രങ്ങള്‍ ചെയ്ത, പ്രതിഭ തെളിയിച്ച മഹാനടന്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്", ഇങ്ങനെയാണ് പാര്‍വതി അഭിപ്രായപ്പെട്ടത്.
എന്നാൽ പിന്നീട് സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമര്‍ശനങ്ങളും ചീത്തവിളിയും പാര്‍വതിക്കുനേരെ ഉണ്ടായി. നടിക്ക് പുറമെ സിനിമയിലെ വനിതാ സംഘടനയെയും ചിലർ വിമർശിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha