പാർവതിയുടെ പരാമർശത്തിനെതിരെ പ്രതികരണവുമായി കസബയുടെ സംവിധായകൻ
മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിനെതിരെ നടി പാർവതി പ്രതികരിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദം കൊഴുക്കുകയാണ്. പർവതിക്കെതിരെ മമ്മൂട്ടിയുടെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ അടക്കം വലിയ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ മേഖലകളിൽ ഉള്ളവർ രംഗത്തെത്തി ഒടുവിൽ കസബയുടെ സംവിധായകൻ തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
പാർവതിയെപോലെ ഒരാളോട് പ്രതികരിക്കാന്‍ താല്പര്യമില്ലെന്നും ഒരു വര്‍ഷം മുമ്പ് ഇറങ്ങിയ സിനിമയേക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും സംവിധായകൻ നിഥിന്‍ രഞ്ജി പണിക്കര്‍ പറഞ്ഞു. ഇത് വന്മരം പിടിച്ചുകുലുക്കി കൂടുതല്‍ പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രമാണെന്ന് ആളുകള്‍ക്ക് അറിയാം. പ്രതികരണം അര്‍ഹിക്കുന്ന നിലവാരം നടിയുടെ പരാമര്‍ശത്തിന് ഇല്ലെന്ന് ഒരു വലിയ വിഭാഗത്തേപ്പോലെ താനും കരുതുന്നു. ഈ നടി പ്രതികരണം അര്‍ഹിക്കുന്ന ഒരു വ്യക്തിത്വമാണെന്ന് തനിക്ക് തോന്നയിട്ടില്ലെന്നും നിഥിന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha