ആടുജീവിതത്തിലൂടെ റഹ്മാന് മലയാളത്തിലേയ്ക്ക് വീണ്ടും തിരിച്ചു വരുന്നു
വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം റഹ്മാന്റെ മാന്ത്രിക സ്പർശം മലയാളത്തിലേക്ക് വീണ്ടും തിരിച്ചു വരുന്നു. പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലൂടെയാണ് റഹ്മാന് മലയാളത്തിലേയ്ക്ക് വീണ്ടും തിരിച്ചു വരുന്നത്. ബെന്ന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി തയാറാക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരിയില്‍ ആരംഭിക്കും.
ചിത്രത്തിനു എ ആര് റഹ്മാന് സംഗീതം നല്‍കുമെന്ന വാര്‍ത്ത നേരത്തെ തന്നെ എത്തിയിരുന്നെങ്കിലും ഈ കാര്യത്തില്‍ സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് റഹ്മാന് ഇപ്പോള്‍. മലയാള സിനിമയിലേക്ക് വീണ്ടും ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു .
ബോളിവുഡ് ഛായാഗ്രാഹകന്‍ കെ യു മോഹനന് ക്യാമറ ചലിപ്പിക്കുന്ന ആടുജീവിതം 3ഡിയിലാണ് എത്തുക. സംഗീത് ശിവന് സംവിധാനം ചെയ്ത യോദ്ധയാണ് റഹ്മാന് സംഗീതം നല്‍കിയിട്ടുള്ള മലയാള ചിത്രം. 1992 ൽ ഇറങ്ങിയ യോദ്ധക്കു ശേഷം റഹ്മാൻ വീണ്ടും മലയാളത്തിലേക്ക് വീണ്ടും കടന്നു വരുകയാണ്.
https://www.facebook.com/Malayalivartha