പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി റിമ കല്ലിങ്കല്‍ ; നടിമാരുടെ മുറിയിലേക്ക് ഇടിച്ച് കയറി ശാരീരികമായി ഉപദ്രവിക്കാറുണ്ട്
ഫെമിനിസത്തെക്കുറിച്ചും സിനിമയിലെ ലിംഗ വിവേചനത്തെക്കുറിച്ചും സംസാരിച്ച ടെഡെക്സ് ടോക്ക്സിൽ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി റിമ കല്ലിങ്കല്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ നടിമാരുടെ മുറിയിലേക്ക് ഇടിച്ചുകയറി അവരെ ശാരീരികമായി പീഡിപ്പിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ സെറ്റില്‍നിന്ന് രണ്ടു മാസത്തെ സസ്പെന്‍ഷനല്ലാതെ അവര്‍ക്ക് യാതൊരു ശിക്ഷയും കിട്ടിയിട്ടില്ലെന്നും അവരിപ്പോഴും സ്വതന്ത്രമായി നടക്കുന്നുവെന്നും റിമ പറയുന്നു.
സിനിമ മേഖലയിലെ പല ചൂഷണങ്ങളും അടുത്തിടെ പ്രമുഖ നടിമാര്‍ വെളിപ്പെടുത്തിയിരുന്നുവെങ്കിലും ആരും ഇതുവരെ ഉന്നയിക്കാത്ത ആരോപണമാണ് റിമ ഉന്നയിച്ചിരിക്കുന്നത്. സംഭവം തുറന്നു പറയാൻ റിമ കാണിച്ച ധൈര്യത്തെ അഭിനന്ദിച്ചും അതെ സമയം താൻ ഫെമിനിസ്റ്റ് ആകാനുള്ള കാരണം ചൂണ്ടി കാണിച്ച റീമയെ പരിഹസിച്ചും ഒരുപാട് പേർ രംഗത്ത് വന്നു. അതുകൊണ്ട് തന്നെ ഇക്കാര്യം സിനിമാ രംഗത്തും പുറത്തും ചര്‍ച്ചയായിട്ടുണ്ട്.
https://www.facebook.com/Malayalivartha