ആദിയുടെ രണ്ടാമത്തെ ട്രെയ്ലറും എത്തി..ട്രെയ്ലർ കാണാം...
മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ അരങ്ങേറ്റം കുറിക്കുന്ന മലയാള ചിത്രമാണ് ആദി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ മാസം തീയറ്ററുകളിലെത്തുകയാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിന് കഴിഞ്ഞദിവസം സെൻസർ ബോർഡിന്റെ ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.
പ്രണവ് മോഹൻലാലിൻറെ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ആദിത്യ മോഹൻ എന്ന കഥാപാത്രമായാണ് പ്രണവ് ചിത്രത്തിൽ എത്തുന്നത്. ‘ആദി’ യുടെ ആദ്യ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ ആരാധകരിൽനിന്നും മികച്ച പ്രതികരണമാണുണ്ടായത്. ഒരു മിനിറ്റ് അൻപത്തിയെട്ട് സെക്കൻഡ് ദൈർഘ്യമുള്ളതായിരുന്നു ആദ്യ ട്രെയ്ലർ. ആദിയുടെ രണ്ടാമത്തെ ട്രെയ്ലർ കാണാം...
https://www.facebook.com/Malayalivartha