മൈ സ്റ്റോറിയിലെ ടൈറ്റിൽ ഗാനത്തിനെതിരേയും ഡിസ്ലൈക്ക് ക്യാമ്പയിൻ ; എന്ത് ചെയ്യണം എന്ന് അറിയാതെ അണിയറപ്രവർത്തകർ
പാർവതിയുടെ കസബ വിവാദം റോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന പ്രിത്വിരാജ് ചിത്രത്തിനാണ് ദോഷമായി മാറിയത്. മൈ സ്റ്റോറിയിലെ ആദ്യ ഗാനത്തിന് റെക്കോർഡ് ഡിസ്ലൈക്ക് ലഭിച്ചതിനു പിന്നാലെ ടൈറ്റിൽ ഗാനത്തിനും ഇതേ അവസ്ഥയാണ്.
കഥകൾ എന്നു തുടങ്ങുന്ന രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ടൈറ്റിൽ ഗാനമാണ് അണിയറക്കാർ പുറത്തു വിട്ടത്. ആദ്യ ഗാനത്തിന് ലഭിച്ച ഡിസ്ലൈക്ക് ആക്രമണം രണ്ടാം ഗാനത്തിനെയും പിന്തുടരുന്നുവെന്നാന്ന് സൂചനകൾ വ്യക്തമാക്കുന്നത്.20 ലക്ഷം പേര് ഇതിനോടകം കണ്ട ആദ്യ ഗാനത്തിന് ഒന്നര ലക്ഷത്തോളം ഡിസ്ലൈക്ക് ആണ് ലഭിച്ചത് .
ഷാൻ റഹ്മാൻ സംഗീതം നൽകി ആലപിച്ചിരിക്കുന്ന പാട്ടിന് വരികൾ രചിച്ചിരിക്കുന്നത് ഹരിനാരായണനാണ്. മധ്യവയ്സ്ക്കനായ കഥാപാത്രമായാണ് പൃഥ്വി ഇൗ ഗാനരംഗത്തിൽ എത്തുന്നത്. നായികയായ പാർവതിയും പൃഥ്വിക്കൊപ്പം പാട്ടിൽ അണിനിരക്കുന്നു. റോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ശങ്കർ രാമകൃഷ്ണനാണ്.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha