മമ്മൂട്ടി ചിത്രം വടക്കന്‍ വീരഗാഥയ്ക്ക് ഇംഗ്ലീഷ് വെര്ഷന് ഇറക്കി ആരാധകര്‍
എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം വടക്കന്‍ വീരഗാഥയ്ക്ക് ഇംഗ്ലീഷ് വെര്ഷന് ഇറക്കി ആരാധകര്‍. 1989 ല്‍ റിലീസിനെത്തിയ വടക്കന്‍ വീരഗാഥ അക്കാലത്തെ സൂപ്പര്‍ ഹിറ്റുകളിലൊന്നായിരുന്നു. നിരവധി ദേശീയ പുരസ്കാരങ്ങളായിരുന്നു ഈഒറ്റ സിനിമയിലൂടെ തന്നെ മലയാളത്തിലേക്ക് എത്തിയത്.
ഹോളിവുഡിലെ സ്റ്റാര്‍വാര്‍ സിനിമകളിലെ അവസാനത്തെ സിനിമയായ ദ ലാസ്റ്റ് ജെഡി എന്ന സിനിമയിലെ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വടക്കന്‍ വീരഗാഥയ്ക്ക് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യയിലെ യുദ്ധം എന്നാണ് വീഡിയോയ്ക്ക് തലക്കെട്ട് കൊടുത്തിരിക്കുന്നത്.
സിനിമയിലെ പ്രധാനപ്പെട്ട രംഗങ്ങളുള്പ്പെടുത്തിയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ലൈറ്റുള്ള വാളുകളുമായിട്ടാണ് ചന്തുവിന്റെയും ആരോമല്‍ ചേകവരുടെയുമൊക്കെ യുദ്ധം. റോഷന് തോമസ്, അര്‍ണോള്‍ഡ് പ്രെറ്റര്സണ് എന്നിവരാണ് വീഡിയോയ്ക്ക് ആശയം പകര്‍ന്നത്. അഗ്നിവേഷ് എസ്പി എന്നയാളാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ചളു യൂണിയന് ക്രെഡിറ്റ് കൊടുത്താണ് യൂട്യൂബില്‍ വീഡിയോ എത്തിയത്.
https://www.facebook.com/Malayalivartha