കാത്തിരിപ്പിന് വിരാമം ; അബ്രഹാമിന്റെ സന്തതികള്‍ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
ഡെറിക് അബ്രഹാമെന്ന മാസ് കഥാപാത്രമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തുന്ന 'അബ്രഹാമിന്റെ സന്തതികള്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ദീര്‍ഘകാലം പലരുടെയും അസോസിയേറ്റ് ഡയറക്ടറായിരുന്ന ഷാജി പാടൂര്‍ സംവിധായകന്റെ വേഷത്തിലെത്തുന്ന ചിത്രത്തിന് തിരക്കഥ ഒരിക്കിയിരിക്കുന്നത്ബ്ലോക്ബസ്റ്റര് ചിത്രമായ ഗ്രേറ്റ്ഫാദറിന്റെ സംവിധായകന് ഹനീഫ് അദേനിയാണ്.
ഗുഡ്വില് എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ടി.എല്‍ ജോര്‍ജും ജോബി ജോര്‍ജും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.മുന്നണിയിലും പിന്നണിയിലും പ്രഗല്ഭര് അണിനിരക്കുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. ടേക് ഒാഫിന്റെ സംവിധായകനായ മഹേഷ് നാരായണനാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. ഗോപിസുന്ദറിന്റെതാണ് സംഗീതം. ടേക്ക് ഒാഫില്‍ ഞെട്ടിക്കുന്ന സെറ്റുകളിട്ട സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍
https://www.facebook.com/Malayalivartha