Widgets Magazine
24
Apr / 2018
Tuesday
Forex Rates:

1 aed = 18.10 inr 1 aud = 50.53 inr 1 eur = 81.24 inr 1 gbp = 92.83 inr 1 kwd = 221.37 inr 1 qar = 18.26 inr 1 sar = 17.72 inr 1 usd = 66.45 inr

കമ്മാരസംഭവം ചെയ്യേണ്ടി ഇരുന്നത് ഹിന്ദിയിലോ കുറഞ്ഞ പക്ഷം തമിഴിലോ ആയിരുന്നു ; ബ്രാൻഡ് ചെയ്തു പണ്ടാരമടക്കി നിര്‍വൃതി കൊള്ളുന്ന കേരളത്തിലെ ഉത്പതിഷ്ണുക്കള്‍ ഇതൊന്നും അര്‍ഹിക്കുന്നില്ല ; കമ്മാരസംഭവത്തെ പ്രശംസിച്ച് അനന്ത പത്മനാഭന്‍

16 APRIL 2018 03:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കില്ല, കെട്ടിപ്പിടിക്കില്ല, ഉമ്മവയ്ക്കില്ല, ടോപ്പ് ആങ്കിളില്‍ ക്യാമറ വയ്ക്കരുത് തുടങ്ങിയ നിരവധി കാര്യങ്ങള്‍ മുന്നോട്ട് വച്ചാണ് അച്ഛന്‍ ചാര്‍മിളയെ അഭിനയിക്കാന്‍ വിട്ടത്, എന്നിട്ടും അങ്കിള്‍ ബണ്ണിലെ ചുംബനരംഗത്ത് മോഹന്‍ലാലുമൊത്ത് തന്ത്രപരമായി താരം അഭിനയിച്ചു

രജനീകാന്തിനും പ്രണവ് മോഹന്‍ലാലിനും പിന്നാലെ പൃഥ്വിരാജും ഹിമാലയത്തിലേക്ക്... താരം ഫെയിസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

'കമ്മാരസംഭവം' ചരിത്രത്തെ മിമിക്രിവല്‍ക്കരിക്കുന്നു ; ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്ന് ആവശ്യം

പാവാട സിനിമയുടെ സംവിധായകന്‍ മാര്‍ത്താണ്ഡന്‍ സിനിമയില്‍ എത്തിയതില്‍ ഏറ്റവും കൂടുതല്‍ വിഷമിച്ചത് അമ്മയായിരുന്നു; അമ്മയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയത് സാക്ഷാല്‍ മമ്മൂട്ടി

സൗബിന്‍ ചോദിക്കുന്നു ആരാണ് ഞാന്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ദിലീപ് ചിത്രം കമ്മാരസംഭവം ഹിന്ദിയിലോ തമിഴിലോ ആണ് ചെയ്യേണ്ടിയിരുന്നതെന്ന് സംവിധായകന്‍ പത്മരാജന്റെ മകനും എഴുത്തുകാരനുമായ അനന്ത പത്മനാഭന്‍. ചിത്രം കേരളമെന്ന കോണക കീറിലെ കിളിത്തട്ടുകളിക്ക് നില്‍ക്കരുതായിരുന്നുവെന്നും ബ്രാന്‍ഡ് ചെയ്തു നിര്‍വൃതി കൊള്ളുന്ന കേരളത്തിലെ ബുദ്ധിജീവികൾ ഇതൊന്നും അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ചിത്രത്തെ പ്രശംസിച്ചത്.

അനന്ത പത്മനാഭന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ;

‘ആദ്യമേ പറയട്ടെ , ഈ ചിത്രം എന്നെ ആകര്‍ഷിച്ചതിനു പിന്നില്‍ അതിലെ കഥാകാരനുമായുള്ള സൗഹൃദം ഒട്ടുമേ സ്വാധീനിച്ചിട്ടില്ല. ഇഷ്ടമില്ലാത്തതിനെ മുഖത്തു നോക്കി വിമര്‍ശിക്കാനുള്ള ഒരു ആര്‍ജവം കാണിച്ചിട്ടുള്ളത് കൊണ്ട് കൂടിയാവാം ഞങ്ങള്‍ അടുപ്പക്കാരായി തുടരുന്നത്. മാത്യു അര്‍ണോള്‍ഡ് പറഞ്ഞിട്ടുള്ള , PERSONAL PREJUDICE എന്റെ അഭിപ്രായത്തില്‍ വരാതെ ഞാന്‍ ശ്രദ്ധിക്കാറുണ്ട് . ഏതെങ്കിലും ഒരു മുരളി ഗോപി ചിത്രത്തെ പറ്റിയുള്ള ആദ്യ പൊതുമധ്യ അഭിപ്രായവെളിപ്പെടുത്താല്‍ / FB POST ഉം ആണിത്.

കമ്മാരസംഭവം പോലൊരു ദൃശ്യാഖ്യാനം മലയാളത്തില്‍ ഇതാദ്യം ആണ്. 1995 ലെ IFFK ല്‍ പ്രദര്‍ശിപ്പിച്ച THE UNDERGROUND ( EMIL KUSTURICA) എന്നില്‍ ഏല്പിച്ച സുഖമുള്ള വെള്ളിടിക്ക് സമാനമാണ് ഇതിന്റെ IMPACT. ഇത് ചരിത്രത്തിന് നേരെ മാത്രമല്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പഞ്ചാംഗ / തലക്കുറി നിര്‍മാണങ്ങള്‍ക്കു പിന്നിലെ കൂര്‍മ്മ ബുദ്ധികള്‍ക്കും, അഭിനവ പടനായകനിര്‍മാണങ്ങള്‍ക്കും , ഇന്ത്യന്‍ BIOPIC കളിലെ പൊള്ളവീര്യങ്ങള്‍ക്കു നേരെയുമുള്ള ആക്ഷേപ ചിരിയാണ് . കഥപറച്ചിലിലെ BRILLIANCE നെ പറ്റി പറയും മുന്‍പേ ഇങ്ങനെ കുഴക്കുന്ന ഒരു തിരനാടക രചനയെ അഭ്രത്തില്‍ ആക്കി കാട്ടിയ സംവിധാന മിടുക്കിനെ പുകഴ്ത്തണം . ഇതിനായി കോടികള്‍ ചിലവഴിച്ചു യാഥാര്‍ഥ്യമാക്കിയ നിര്‍മാതാവിനെ വന്ദിക്കണം . ഏതു രാഷ്ട്ര നിര്‍മാണങ്ങള്‍ക്കു പിന്നിലും തമ്‌സ്‌കരിക്കപ്പെടുന്ന REAL HEROES ന്റെ ജീവത്യാഗങ്ങള്‍ക്കും , ഏതു പഴുതിലൂടെയും കെട്ടി ഉയര്‍ത്തപ്പെടുന്ന നായകബിംബങ്ങള്‍ക്കും നേരെയുള്ള. കണ്‍ നിറഞ്ഞ മുഖം കോട്ടി ചിരിയാണ് ഇത് .

രണ്ടു കാര്യങ്ങളില്‍ കുറെ കൂടി ശ്രദ്ധ ചെലുത്താം ആയിരുന്നു. ഒന്ന് ഒന്നാം പാതിയിലെ ആഖ്യാനം ഒന്ന് കൂടി കാച്ചികുറുക്കി ഒരര മണിക്കൂര്‍ ഒഴിവാക്കാമായിരുന്നു . പിന്നെ സിദ്ധാര്‍ത്ഥിന് പകരം ടോവിനോയോ , സ്വാതന്ത്ര്യം അര്‍ധരാത്രിയിലെ നായകനോ ഒക്കെ ആകാം ആയിരുന്നു ഈ ചിത്രം വരും കാലം ചര്‍ച്ച ചെയ്യും . ഒരു കാര്യം കൂടി എന്റെ സുഹൃത്തുക്കള്‍ ആയ സംവിധായകനോടും എഴുത്തുകാരനോടും പറയാന്‍ തോന്നുന്നു . നിങ്ങള്‍ ഈ ചിത്രം ചെയ്യേണ്ടി ഇരുന്നത് ഹിന്ദിയിലോ കുറഞ്ഞ പക്ഷം തമിഴില്‍ എങ്കിലുമോ ആയിരുന്നു . ഇവിടെ ഈ കേരളം എന്ന കോണക കീറിലെ കിളിത്തട്ടു കളിക്ക് നില്‍ക്കരുതായിരുന്നു .BRAND ചെയ്തു പണ്ടാരമടക്കി നിര്‍വൃതി കൊള്ളുന്ന ഉത്പതിഷ്ണുക്കള്‍ ഇതൊന്നും അര്‍ഹിക്കുന്നില്ല .
PROUD OF YOU DEARS!’

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരേ കുടുംബത്തിലെ നാലുപേര്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു; നടന്നത് കൊലപാതകം തന്നെ, വിവാഹത്തിനു മുമ്പും സൗമ്യക്ക് കാമുകന്മാരേറെ. ഭര്‍തൃമതിയായിട്ടും കാമുകന്മാരുമാ  (1 hour ago)

ദുബായ് അബുദാബി യാത്ര ഇനി അധിവേഗം.... 126 കിലോമീറ്റര്‍ താണ്ടാന്‍ ഇനി വെറും 12 മിനിറ്റ് മതി  (1 hour ago)

താന്‍ അന്നെടുത്ത തീരുമാനം തെറ്റായിരുന്നു...  (2 hours ago)

അനുരഞ്ജന ചര്‍ച്ചയ്ക്ക് കോടതിയിലെത്തി... അവസാനം സംഭവിച്ചത്?  (2 hours ago)

ദുബായില്‍ മകളെ അമ്മ മുറിയില്‍ പൂട്ടിയിട്ട് പട്ടിണിക്കിട്ടു  (2 hours ago)

" വിദേശവനിത ലിഗയുടെ സഹോദരിയും ഭർത്താവും ഓഫീസിലോ നിയമസഭയിലോ എത്തിയില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ് ! " ; മുഖ്യമന്ത്രി പിണറായി വിജയൻറെ വാദങ്ങളെ വിമർശിച്ച് മുൻ മുഖ്യമന്ത്രിയുടെ പ്രെസ്സ് സെക്രെട  (2 hours ago)

" പോലീസിനെതിരായ പരാതിയിൽ നിന്ന് പിന്മാറണം ! " ; കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്  (4 hours ago)

കടൽക്ഷോഭം രൂക്ഷമാകുന്നു; ശം​ഖു​മു​ഖം ബീ​ച്ചി​ലേ​ക്കുള്ള പ്രവേശനം നിരോധിച്ചു  (4 hours ago)

മുസ്ലീംങ്ങളുടെ രക്തക്കറ കോണ്‍ഗ്രസിന്റെ കൈകളില്‍ പറ്റിയിട്ടുണ്ട് തന്റെ കൈകളിലും അതുണ്ട്; വെട്ടിലായി കോണ്‍ഗ്രസ്; വിവാദ പ്രസ്താവനയുമായി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്  (5 hours ago)

ലോകചരിത്രത്തില്‍ ആദ്യമായി പുരുഷലിംഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചു; ചരിത്രനേട്ടത്തിന് പിന്നില്‍ അമേരിക്കയിലെ മേരിലാന്റിലുള്ള ജോണ്‍സ് ഹോക്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍  (5 hours ago)

ലിഗയുടെ പരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നില്ലെന്ന് ലിഗയെ ചികിത്സിച്ച ഡാക്ടറുടെ വെളിപ്പെടുത്തല്‍  (5 hours ago)

എച്ച്‌ വണ്‍ ബി വിസയിലുള്ളവരുടെ ഭാര്യമാരുടെ ജോലി റദ്ദാക്കും; വെട്ടിലായത് ആയിരക്കണക്കിന് ഇന്ത്യക്കാർ  (5 hours ago)

ആലുവ ഡിപ്പോയ്ക്ക് വേറെ ബസ്സൊന്നും കിട്ടിയില്ലേ? ഞങ്ങളുടെ ബസ് ഞങ്ങള്‍ക്ക് തന്നെ തിരികെ തരാന്‍ പാടില്ലേ ; സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഓഡിയോ സന്ദേശത്തിലെ ആ ചങ്ക് കൂട്ടുകാരിക്ക് അഭിനന്ദനവുമായി തച്ചങ്കരി  (6 hours ago)

ചോളം ഉത്തമാഹാരമോ ?  (6 hours ago)

ഏറ്റവുമധികം ശബളം കിട്ടുന്ന ജോലി എന്നതാണ് എല്ലാവരുടെയും സ്വപ്നം; ഇന്ത്യയിലുമുണ്ട് പ്രൊഫഷണലുകള്‍ക്ക് ഏറ്റവുമധികം ശമ്പളം നല്‍കുന്ന നഗരം; ഏതാണെന്ന് അറിയണ്ടേ ...?  (6 hours ago)

Malayali Vartha Recommends