സൗബിന് ചോദിക്കുന്നു ആരാണ് ഞാന്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
സംവിധായക നായും നായകനായും മലയാള സിനിമക്ക് രണ്ട് ബ്ലോക് ബസ്റ്ററുകള്‍ തന്ന സൗബിന് ഷാഹിര്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ മോഹന്‍ലാലില്‍ എത്തുന്നത് ബ്രഹ്മാണ്ഡ ഗെറ്റപ്പില്‍. താടിയും മുടിയും നീട്ടി വളര്‍ത്തി ജിപ്സി രൂപത്തിലുള്ള സൗബിന് എത്തുന്നത് പക്ഷ സിനിമ കഴിയുന്നത് വരെ ആരാണ് താനെന്ന സത്യം പിടികിട്ടില്ല.
മോഹന്‍ലാലിലെ തിയറ്ററുകളില്‍ ചിരിപടര്‍ത്തിയ സൗബിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ആ ഗാനമാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. 'ആരാണ് ഞാന്‍' എന്നു തുടങ്ങുന്ന ഗാനം യൂട്യൂബില്‍ മികച്ച പ്രതികരണമാണ് നേടുന്നത് പ്രകാശ് അലക്സാണ് സംഗീത സംവിധാനം. സുഹൈല്‍ കോയയാണ് ഗാനരചന ജസ്റ്റിന് ഫെര്‍ണാണ്ടസാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മഞ്ജുവാര്യര്‍ കടുത്ത മോഹന്‍ലാല്‍ ആരാധികയായി എത്തുന്ന മോഹന്‍ലാലില്‍ ഒരു പ്രധാന വേഷത്തില്‍ സൗബിനുമുണ്ട്. ഇന്ദ്രജിത്താണ് നായകന്. സാജിദ് യഹ്യ സംവിധാനം ചെയ്ത മോഹന്‍ലാല്‍ നിര്‍മിച്ചിരിക്കുന്നത് അനില്‍ കുമാറാണ്.
https://www.facebook.com/Malayalivartha