Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...


മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...

വീട്ടില്‍ ഭലകങ്ങള്‍ വയ്ക്കാന്‍ ഇടമില്ലാത്തതിനാല്‍ സ്വീകരണ കമ്മിറ്റിക്കാരോട് ധര്‍മ്മജന്‍ പറഞ്ഞതിങ്ങനെ ഫലകം വേണ്ട; ഒരു ചാക്ക് അരി മതി; ഇവയെല്ലാം നല്‍കുന്നത് അനാഥാലയങ്ങള്‍ക്കും

25 MAY 2018 03:26 PM IST
മലയാളി വാര്‍ത്ത

മലയാളിയുടെ സ്വീകരണമുറിയില്‍ ചിരിയിലുടെ ഇടംപിടിച്ച ഹാസ്യതാരമാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. സിനിമയിയിലും തന്റെ രാശി തെളിഞ്ഞതോടെ ധര്‍മ്മജനും തിരക്കായി. സ്വീകരണങ്ങളും, ഉദ്ഘാടനങ്ങളുമായി നിന്നു തിരിയാന്‍ സമയമില്ലാതായി. സ്വീകരണങ്ങളായ സ്വീകരണങ്ങളിലെല്ലാം സമ്മാനമായി കിട്ടിയത് കുറേ ഫലകങ്ങളും. ഫലകങ്ങള്‍ കിട്ടി മടുത്ത ധര്‍മ്മജന്‍ ഒരു തീരുമാനമെടുത്തു, ഇനിമുതല്‍ ഫലകങ്ങള്‍ വേണ്ട എന്ന്. വെറുതെ പറഞ്ഞതായിരുന്നില്ല. അതിന് കാരണവുമുണ്ട് ഫലകങ്ങള്‍ കിട്ടുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു ഉപകാരവും ഉണ്ടായിരുന്നില്ല. ചെറിയ വീടായതുകൊണ്ടുതന്നെ. ഫലകങ്ങള്‍ വെയ്ക്കാന്‍ ഷോകേസ് പണിയാന്‍ തന്നെ 40, 000 ത്തോളം രൂപയുടെ ചെലവുണ്ടെന്നാണ് താരത്തിന്റെ അഭിപ്രായം. ചെറിയ വീടായതിനാല്‍ ഫലകങ്ങള്‍ ചാക്കില്‍ കെട്ടി എവിടെയെങ്കിലും വെയ്‌ക്കേണ്ട അവസ്ഥയായിരുന്നു. അതുകൊണ്ടുതന്നെ ഫലകങ്ങളില്‍ കാര്യമുണ്ടെന്ന് തോന്നിയില്ലെന്നാണ് ധര്‍മ്മജന്‍ പറയുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് സ്വീകരണങ്ങള്‍ക്ക് ഫലകങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചതെന്നും താരം പറഞ്ഞു.

അതിനുശേഷം ആരെങ്കിലും സ്വീകരണങ്ങള്‍ നല്‍കാന്‍ താല്‍പര്യം അറിയിക്കുകയാണെങ്കില്‍ അരി വാങ്ങി നല്‍കാന്‍ പറയും. അതുമല്ലെങ്കില്‍ ഒരാഴ്ചത്തേക്കുള്ള അരി, പച്ചക്കറി, മറ്റ് സാധനങ്ങള്‍ എന്നിവ വാങ്ങി നല്‍കാന്‍ പറയും. ഇവയെല്ലാം അനാഥാലയങ്ങള്‍ക്ക് എത്തിച്ചു നല്‍കുകയാണ് പതിവ്. പരിചയക്കാരിലൂടെ അനാഥാലയങ്ങളും ആവശ്യക്കാരെയും കണ്ടുപിടിക്കുകയാണ് ചെയ്യാറ്. വിശപ്പാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ പരിഹരിക്കപ്പെടേണ്ട ആവശ്യം. അനാഥാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പകല്‍വീടുകള്‍ക്കും ഭക്ഷണം നല്‍കും. നിരവധിയാളുകള്‍ക്ക് ഇത് ഉപകാരപ്രദമാകാറുണ്ടെന്നും ധര്‍മ്മജന്‍ സ്വകാര്യ ന്യൂസ് ചാനലിനോടാണ് ധര്‍മ്മജന്‍ ഇക്കാര്യം പറഞ്ഞത്

ചിലപ്പോള്‍, പുസ്തകങ്ങള്‍ വാങ്ങി നല്‍കാന്‍ പറയുമെന്നും ധര്‍മ്മജന്‍ പറഞ്ഞു. ആവശ്യമുള്ള പുസ്തകങ്ങളുടെ പേര് സംഘാടകര്‍ക്ക് നേരത്തെ തന്നെ എഴുതി നല്‍കുകയാണ് പുസ്തകങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ചെയ്യാറുള്ളത്. മിനിസ്‌ക്രീനിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ ധര്‍മ്മജന്‍ ഇപ്പോള്‍ ബിഗ് സ്‌ക്രീനിലെ തിരക്കുള്ള താരമാണ്. തന്റെ പുതിയ ചിത്രത്തില്‍ അഭിനേതാവിനൊപ്പം നിര്‍മാതാവിന്റെ റോള്‍ കൂടി കൈകാര്യം ചെയ്യുകയാണ് അദ്ദേഹം. വിഷ്ണു ഉണ്ണിക്കൃഷ്ണനും ധര്‍മ്മജനും നായകാവേഷത്തില്‍ എത്തുന്ന 'നിത്യഹരിതനായകന്‍' ന്റെ തിരക്കിലാണ് ധര്‍മജന്‍ ഇപ്പോള്‍. പാലക്കാട് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ജുലൈയില്‍ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷാജി കൈലാസ്, ദീപന്‍ എന്നിവരുടെ സംവിധാന സഹായി ആയിരുന്ന ബിനു രാജ് ആണ്. ജയഗോപാല്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് പവി കെ പ്രവീണ്‍ ആണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെച്ചൂച്ചിറയില്‍ യുവതി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (16 minutes ago)

തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍  (34 minutes ago)

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക  (4 hours ago)

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്‌സിറ്റിയിലെ പ്രഭാഷണം... മാതൃകാപരമായ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി  (4 hours ago)

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു  (4 hours ago)

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (4 hours ago)

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 കേസുകള്‍  (4 hours ago)

നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക്...  (4 hours ago)

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു  (8 hours ago)

തിരക്കേറിയ ബസ്സില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതി...  (9 hours ago)

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി  (9 hours ago)

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷിക  (9 hours ago)

ഏഴു വയസ്സുകാരനോട് രണ്ടാനച്ഛന്‍ കാട്ടിയ ക്രൂരത... മകനോട് ക്രൂരത കാട്ടുന്നത് കണ്ടിട്ടും നോക്കുകുത്തിയായി അമ്മ  (9 hours ago)

'ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്'; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി... ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്....  (10 hours ago)

റഹീമിന് വേണ്ടി കേരളം ഒന്നിച്ചു... മലയാളികളെ അഭിനന്ദിച്ച് ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ജി.എസ്. പ്രദീപ്  (10 hours ago)

Malayali Vartha Recommends