Widgets Magazine
16
Jul / 2018
Monday
Forex Rates:

1 aed = 18.68 inr 1 aud = 50.88 inr 1 eur = 80.35 inr 1 gbp = 90.74 inr 1 kwd = 226.82 inr 1 qar = 18.85 inr 1 sar = 18.29 inr 1 usd = 68.60 inr

കസബയ്ക്ക് ശേഷം മമ്മൂട്ടിയും നിര്‍മാതാവ് ജോബിജോര്‍ജ്ജും ഒന്നിച്ച അബ്രഹാമിന്റെ സന്തതികള്‍ മികച്ച കളക്ഷനില്‍ മുന്നേറുന്നു... 

19 JUNE 2018 03:07 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൗ ഓള്‍ഡ് ആര്‍ യൂ ബോളിവുഡിലേക്കോ?

മലയാളസിനിമയിലെ തിന്‍മകള്‍ക്കെതിരെ പടവാളുയര്‍ത്തുന്ന പാര്‍വതിയും അതിന് പിന്തുണ നല്‍കുന്ന പൃഥ്വിരാജും തങ്ങളുടെ പുതിയ സിനിമയായ മൈസ്റ്റോറിയുടെ പ്രമോഷനുമായി യാതരു തരത്തിലും സഹകരിക്കാത്തതിന് കാരണം ഇതാണ് 

കസബ വിവാദത്തെ തുടര്‍ന്ന് പാര്‍വതിയുടെ മൈസ്റ്റോറിയുടെ പാട്ടിന് ഡിസ് ലൈക്ക് അടിച്ചത് പോലെ മമ്മൂട്ടിയുടെ പേരന്‍പ് സിനിമയുടെ ടീസറിനെതിരെയും ഡിസ് ലൈക്ക് 

കൂടെയും മൈ സ്‌റ്റോറിയും അടുപ്പിച്ച് റിലീസ് ചെയ്യരുതെന്ന് പറഞ്ഞിരുന്നു ; വിവാദങ്ങള്‍ക്ക് പൃഥ്വിരാജിന്റെ മറുപടി

എനിക്ക് തോന്നിയത് ഞാന്‍ പറഞ്ഞു. അതിനെ ധീരം എന്ന് മറ്റുള്ളവര്‍ വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല; മലയാള സിനിമയില്‍ പുകയുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് പൃഥ്വിരാജും, നസ്രിയയും

ഗ്രേറ്റ്ഫാദറിന് ശേഷം ഒരു മമ്മൂട്ടി ചിത്രം സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്നു... കഴിഞ്ഞ ചിത്രമായ അങ്കിള്‍ നല്ല അഭിപ്രായം നേടിയെങ്കിലും മികച്ച കളക്ഷന്‍ സ്‌കോര്‍ ചെയ്തിരുന്നില്ല. റമസാനോട് അനുബന്ധിച്ച് റിലീസായ അബ്രഹാമിന്റെ സന്തതികള്‍ അടുത്തകാലത്തിറങ്ങിയ ഏറ്റവും വലിയ പണംവാരി പടമാകാന്‍ പോവുകയാണെന്ന് ബോക്‌സ്ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. പതിനൊന്നരക്കോടി മുടക്കി നിര്‍മിച്ച ചിത്രം ആദ്യ മൂന്ന് ദിവസം എട്ടരക്കോടി കളക്ട് ചെയ്തു. ഗ്രോസ്‌കളക്ഷനാണിത്.

ആദ്യ ആഴ്ച പിന്നിടുമ്പോഴേക്കും നിര്‍മാതാവിന്റെ പോക്കറ്റില്‍ ലാഭം വീഴുമെന്ന് ഉറപ്പായി. കേരളത്തിലെ എല്ലാ സെന്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇതോടെ സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി മമ്മൂട്ടിയും സംവിധായകന്‍ ഷാജി പാടൂരും നിര്‍മാതാവ് ജോബി ജോര്‍ജും നടന്‍ സിദ്ധിഖും ചേര്‍ന്ന് കേക്ക് മുറിച്ചു. ചിത്രത്തിന്റെ പോസ്റ്ററിന്റെ രീതിയിലാണ് കേക്ക് ഡിസൈന്‍ ചെയ്തത്.

2016ലെ റമസാനോട് അനുബന്ധിച്ച് റിലീസായ കസബയും മികച്ച ഇനീഷ്യല്‍ കളക്ഷന്‍ നേടിയിരുന്നു. ആ ചിത്രത്തിന്റെ നിര്‍മാതാവായ ജോബി ജോര്‍ജ്ജും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച സിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍. ഗ്രേറ്റ്ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനി തിരക്കഥയെഴുതി എന്ന പ്രത്യേകതയുമുണ്ട്. നോണ്‍ ലീനിയര്‍ എഡിറ്റിംഗ് നടത്തിയ ചിത്രം മികച്ച ത്രില്ലറാണ്. അതില്‍ ക്രൈമും അന്വേഷണവും കബളിപ്പിക്കലും എല്ലാം കടന്ന് വരുന്നു. സാധാരണ ത്രില്ലര്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഇതൊരു നിയോനോര്‍ (നല്ലതും ചീത്തയും) ഗണത്തില്‍ പെടുത്താവുന്ന സിനിമയാണ്. ഇതിലെ നായകനായ ഡെറിക് എബ്രഹാം എന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചെയ്യുന്ന പല കാര്യങ്ങളും നിയമവിരുദ്ധമാണ്, എന്നാല്‍ ധാര്‍മികവും. നിയമത്തിന്റെ കണ്ണിലൂടെ കാണുമ്പോള്‍ കുറ്റവും ധാര്‍മികതയുടെ കുഴലിലൂടെ നോക്കുമ്പോള്‍ ന്യായവും ആകുന്ന കാര്യങ്ങള്‍. വിജയ്‌സേതുപതിയും മാധവനും അഭിനയിച്ച വിക്രംവേദയും ഇതേ പ്രമേയമാണ് പറഞ്ഞത്. 20 വര്‍ഷമായി ജോഷി ഉള്‍പ്പെടെയുള്ള പ്രമുഖസംവിധായകരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷാജി പാടൂരിന്റെ ആദ്യസിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍. ഷാജിക്ക് സിനിമയോടുള്ള പാഷനും ജോലി ചെയ്യുന്നതിലുളള ആത്മാര്‍ത്ഥതയും കണ്ട് പത്ത് വര്‍ഷം മുമ്പ് മമ്മൂട്ടി ഓപ്പണ്‍ഡേറ്റ് കൊടുത്തതാണ്. എന്നാല്‍ ഇഷ്ടപ്പെട്ട കഥ കിട്ടാത്തതിനാല്‍ ഷാജി കാത്തിരിക്കുകയായിരുന്നു. കഥ അവതരിപ്പിക്കുന്നതില്‍ തഴക്കവും പഴക്കവും പുതുമയും ഷാജി കാട്ടിത്തരുന്നു. രണ്ടാഴ്ച പിന്നിടുമ്പോള്‍ ചിത്രം വിദേശങ്ങളില്‍ പ്രദര്‍ശനത്തിനെത്തും. സാധാരണ മമ്മൂട്ടി ചിത്രങ്ങള്‍ക്ക് 50 ലക്ഷമാണ് ഓവര്‍സീസ് കിട്ടുന്നത്. ഈ ചിത്രം ഷുവര്‍ഹിറ്റായതിനാല്‍ അത് ചിലപ്പോള്‍ 60 ലക്ഷംവരെയാകും. സൂര്യാടി.വിയാണ് സാറ്റലൈറ്റ് അവകാശം വാങ്ങിയത്. അതിലൂടെ ഏതാണ്ട് അഞ്ച് കോടിയോളം ലഭിച്ചിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാം ട്രംപിന്റെ കറുത്ത കരങ്ങള്‍.... അറസ്റ്റിലായ പോണ്‍താരം രക്ഷപ്പെട്ടത് ഇങ്ങനെ  (6 minutes ago)

മുംബൈ പാസഞ്ചര്‍ ട്രെയിനില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി മുപ്പതു വയസ്സു കാരി; അമ്മക്കും കുഞ്ഞുങ്ങള്‍ക്കും പൂര്‍ണ ആരോഗ്യം  (18 minutes ago)

ഹൗ ഓള്‍ഡ് ആര്‍ യൂ ബോളിവുഡിലേക്കോ?  (28 minutes ago)

സാംപോളിയെ പറഞ്ഞുവിട്ട് അര്‍ജന്റീന; കാരണം ടീമിന്റെ മോശം പ്രകടനം; റികാര്‍ഡോ ഗരേസയെ പകരം കൊണ്ടുവരാന്‍ നീക്കം  (44 minutes ago)

ഇപ്പോ മതഭ്രാന്തന്‍മാര്‍ ഇന്ത്യയിലോ...യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തന്നെ കൊല്ലുമെന്ന് ശശി തരൂര്‍; ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്ന് കെ എസ് യു  (1 hour ago)

റഷ്യയുടെ ലോകകപ്പില്‍ പാപരാസികളുടെ കണ്ണുടക്കിയ ആ സുന്ദരി?  (1 hour ago)

സണ്ണി ലിയോണിന്റെ ബയോപിക്ക് പരമ്പരക്കെതിരെ സിഖ് സംഘടന  (1 hour ago)

സെക്‌സിനിടയിലെ മുറിവുകള്‍ അപകടകാരികളോ?  (1 hour ago)

എസ്എസ്ഡിപിയുടെ ഹര്‍ത്താല്‍ വന്നതുപോലെ പോയി: അണികളെ തിരയുന്ന പോലീസിന് നേതാക്കളെ കൈയ്യില്‍ കിട്ടിയിട്ടും ഒന്നും ചോദിക്കാനില്ല; റെയ്ഡ് കലുക്ഷിതമാക്കുമ്പോഴും നേതാക്കളെ പിണക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശമോ  (1 hour ago)

കേരളീയ സ്ത്രീകളെ അപമാനിക്കുന്നതരത്തില്‍ മസാജ് പാര്‍ലര്‍ പരസ്യം... അവിടെ നടക്കുന്നത്?  (1 hour ago)

നെടുമ്പാശേരി വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയിട്ടില്ല'; വ്യാജവാര്‍ത്തക്കെതിരെ സിയാല്‍  (1 hour ago)

ഭാഗ്യം തുണച്ചു അപടം വഴിമാറി..നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പന്തല്‍ തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്  (2 hours ago)

പ്രണയം വീട്ടുകാർ വിസമ്മതിച്ചതോടെ അഭയത്തിനെത്തിയത് പോലീസ് സ്റ്റേഷനിൽ; പ്രശ്നങ്ങൾ ഒത്തുതീർപ്പാവാത്തതോടെ പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ കടുംകൈ സ്റ്റേഷനിൽ....  (2 hours ago)

വിധിയുടെ വിളയാട്ടം..പണമില്ലാതെ ദുരിതജീവിതത്തില്‍ മലയാള നടി, വൃക്കകള്‍ രണ്ടും തകരാറില്‍; അമ്മയുടെ ചികിത്സയ്ക്കും പണമില്ല  (2 hours ago)

സംസ്ഥാനത്ത് മഴ തകർക്കുന്നു; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (3 hours ago)

Malayali Vartha Recommends