മലയാളത്തിലും കാസ്റ്റിംഗ് കൗച്ച് ഉണ്ട്; അറിയപ്പെടുന്ന നടി ആകുന്നതുപരെ പല ബൂദ്ദിമുട്ടുകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്; എന്നെ ബ്രെയിന്‍വാഷ് ചെയ്യാനുള്ള ശ്രമം വരെ ഉണ്ടായി; സിനിമയില്‍ താന്‍ എക്സ്പീരിയന്‍സ് ചെയ്ത കാര്യങ്ങളെ കുറിച്ച് തുറന്നു പണഞ്ഞ് ഹണി റോസ്
സിനിമാ മേഖലയെ സംബന്ധിച്ച് ഏറ്റവും വലിയ വിവാദമാണ് കാസ്റ്റിംഗ് കൗച്ച്. ബോളീവുഡിനു പുറമേ മോളിവുഡിലും എത്തിനില്‍ക്കുകയാണ് കാസ്റ്റിംഗ് കൗച്ച് വിവാദങ്ങള്‍.കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ആദ്യമായി മലയാളത്തിലും ഉണ്ടെന്ന് വെളിപ്പെടുത്തിയത് നടി പാര്‍വതി ആയിരുന്നു. എന്നാല്‍ ഇതിന്റ സൂത്രധാരന്മാരെ കുറിച്ച് ഒരു വ്യക്തതയുമില്ലാ.അടുത്ത തുറന്നു പറച്ചില് ഹണി റോസിന്റേതാണ്.
മലയാളത്തിലും ശക്തമായ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നാണ് ഹണി പറയുന്നത്. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ഹണിയുടെ ഇക്കാര്യം വെളിപ്പെടുത്തല്‍്. അറിയപ്പെടുന്ന നടി ആകുന്നതു വരെ ഒട്ടുമിക്ക പുതുമുഖ താരങ്ങള്‍ക്കും പല ബുദ്ധിമുട്ടുകളും അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്നാണ് ഹണി പറയുന്നത്. മോശമായ സംസാരവും സമീപനവും തുടക്കക്കാലത്ത് നേരിട്ടിരുന്നുവെന്ന് ഹണി. ബ്രെയിന്‍വാഷ് ചെയ്യാനുള്ള ശ്രമം വരെ ഉണ്ടായിട്ടുണ്ടെന്നും ഹണി റോസ് വ്യക്തമാക്കുന്നു. അതേസമയം വ്യക്തിത്വത്തില്‍ ഉറച്ചു നിന്നാല്‍ കാസ്റ്റിംഗ് കൗച്ച് ഒന്നും ബാധിക്കില്ലെന്ന് ഹണി പറയുന്നു.
താന്‍ എക്സ്പീരിയന്‍സ് ചെയ്ത കാര്യങ്ങളെ കുറിച്ചാണ് പറയുന്നതെന്നാണ് ഹണി വ്യക്തമാക്കിയിരിക്കുന്നത്. ശാരീരികമായി കീഴ്പ്പെടുത്തുന്ന ഒരവസ്ഥ വരാത്തിടത്തോളം കാലം തന്റെ കാര്യം സെയിഫ് ആണെന്നും അച്ഛനും അമ്മയും എപ്പോഴും തനിക്കൊപ്പമുണ്ടെന്നും ഹണി പറയുന്നു. വിനയന്റെ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിലെത്തിയത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും ഗ്ലാമറസ് വേഷങ്ങളും ഒരു പോലെ കൈകാര്യം ചെയ്ത് വിജയിച്ച നടിയാണ് ഹണി റോസ്.
https://www.facebook.com/Malayalivartha