ഒരു അഡാര്‍ ലവിന്റെ തമിഴ്പതിപ്പിന് വേണ്ടി പേളിമാണി പാട്ടെഴുതി, എന്നാല്‍ താന്‍ ആദ്യം ഗാനരചന നിര്‍വഹിച്ച സിനിമ ഇതല്ലെന്ന് താരം വെളിപ്പെടുത്തുന്നു
ആങ്കറും ആക്ട്രസുമായ പേളിമാണി ഓടുവില്‍ അതും ചെയ്തു. അതേ... ഒരു അഡാര്‍ ലവിന് വേണ്ടി പാട്ടെഴുതി, അതും തമിഴ്. ചിത്രത്തിന്റെ തമിഴ് പതിപ്പിന് വേണ്ടിയാണ് ഈ സാഹസം കാണിച്ചത്. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ സാഹസം കാട്ടിയതെന്ന് താരം പറഞ്ഞു. പേളിയുടെ അച്ഛന്‍ കുറേക്കാലം തമിഴ്‌നാട്ടിലായിരുന്നു. അങ്ങനെ അവിടെ താമസിച്ച താരത്തിന് തമിഴറിയാം. ഇതറിയാവുന്ന ഷാന്റഹ്മാന്‍ ഒന്ന് ശ്രമിച്ചുകൂടേന്ന് ചോദിച്ചു. അങ്ങനെയാണ് ഗാനരചന നടത്തിയത്. ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായ പാട്ടിന്റെ തമിഴ് വേര്‍ഷനാണ് എഴുതിയത്.
ആദ്യം ട്യൂണ്‍ അയച്ച് തന്നിരുന്നു. അതിന് ശേഷമാണ് പാട്ടെഴുതിയതെന്ന് പേളി മാണി പറഞ്ഞു. സംവിധായകന്‍ ഒമറിനും നായിക പ്രിയാവാര്യര്‍ക്കും അത് ഇഷ്ടമായി.
' മുന്നാലെ പോനാലെ...
പിന്നാലെ സെന്‍ട്രേനെ...
കണ്ണാലെ സൊന്നാലെ
പാര്‍വയാല്‍ എന്നെ കൊണ്‍ട്രാലെ... '
എന്നാണ് പാട്ടിന്റെ തുടക്കം.
മലയാളത്തില്‍ ആരെങ്കിലും പാട്ടെഴുതാന്‍ വിളിച്ചാല്‍ എഴുതാന്‍ തയ്യാറാണെന്നും താരം പറഞ്ഞു. പത്താംക്ലാസ് വരെ മലയാളം പഠിച്ചതാണ്. മലയാളം കവിതകള്‍ വായിക്കുമ്പോള്‍ അതെങ്ങനെയാണ് എഴുതിയതെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. വരികളുടെ അര്‍ത്ഥവും മറ്റും ചോദിച്ച് മനസിലാക്കുമായിരുന്നു. അതിനാല്‍ കവിതകള്‍ എഴുതാനും ഇഷ്ടമാണ്. എന്നാല്‍ താന്‍ ആദ്യം പാട്ടെഴുതിയത് ഹു എന്ന സിനിമയ്ക്കാണെന്ന് താരം വെളിപ്പെടുത്തി. ഷൈന്‍ടോംചാക്കോയും പേളിമാണിയും കളക്ടര്‍ പ്രശാന്തും അഭിനയിച്ച ഹൂ കാന്‍ ഫിലിംഫെസ്റ്റിവലില്‍ കാണിക്കുന്നുണ്ട്. വൈകാതെ ഇവിടെ റിലീസാകുമെന്ന് താരം പറഞ്ഞു. ഹൂ മലയാളം- ഇംഗ്ലീഷ് സിനിമയാണ്.
https://www.facebook.com/Malayalivartha