ജോഷ്വയെക്കുറിച്ച് ആരെങ്കിലും മോശം പറഞ്ഞാല്‍ അവരെ അഞ്ജലി അടിക്കും
അഞ്ജലി മേനോന്‍ ചിത്രം 'കൂടെ'യിലെ നായകന്‍ നടന്‍ പൃഥ്വിരാജായിരുന്നു. സൃഷ്ടിക്കുന്ന കഥാപാത്രങ്ങളുമായി ഇത്രത്തോളം വൈകാരികമായി അടുപ്പം പുലര്‍ത്തുന്ന ഒരു ഫിലിംമേക്കറെ ഞാന്‍ വേറെ കണ്ടിട്ടില്ല. ജോഷ്വ എന്നാണ് കൂടെയിലെ എന്റെ കഥാപാത്രത്തിന്റെ പേര്. ജോഷ്വയെക്കുറിച്ച് ആരെങ്കിലും മോശം പറഞ്ഞാല്‍ അവരെ അഞ്ജലി അടിക്കും എന്ന് തോന്നിയിട്ടുണ്ട്. ഓരോ കഥാപാത്രവും എങ്ങനെ ആയിരിക്കണമെന്ന് അത്രത്തോളം ബോധ്യമുണ്ട് അവര്‍ക്ക്.
ഒരു അഭിനേതാവിന് വലിയ ആശ്വാസമാണ് ഇത്. ഒരു കഥാപാത്രത്തിന്റെ സിനിമയിലില്ലാത്ത ജീവിത പശ്ചാത്തലത്തില്‍ പോലും അവര്‍ ശ്രദ്ധ കൊടുക്കും. പാര്‍വതിയാണ് ചിത്രത്തിലെ നായിക. കഥാപാത്രങ്ങളുടെ കാര്യത്തില്‍ അത്രത്തോളം ശ്രദ്ധ പുലര്‍ത്തിയ മറ്റൊരാള്‍ എന്റെ അനുഭവത്തില്‍ ലോഹിതദാസ് സാറാണ്. അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് ഇത്തരത്തില്‍ വിവരണം കിട്ടിയാല്‍ ഒരു സന്ദര്‍ഭത്തോട് എങ്ങനെയാവും അയാള്‍ പ്രതികരിക്കുക എന്നതിനെക്കുറിച്ച് നമുക്ക് ഒരു സംശയവും ഉണ്ടാവില്ല.'പൃഥ്വിരാജ് പറയുന്നു.
https://www.facebook.com/Malayalivartha