ശ്രീറെഡ്ഡിക്ക് നേരെ പ്രമുഖ നടന്റെ ഭീഷണി
സിനിമാ ലോകത്തെ ലൈംഗീക ചൂഷണങ്ങളെ കുറിച്ച് യുവ നടി ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതായിരുന്നു. തെന്നിന്ത്യന്‍ നടന്മാറും സംവിധായകരും അവസരങ്ങളുടെ പേരില്‍ നടിമാരെ ചൂഷണം ചെയ്യുന്നത്തിനെതിരെ ശ്രീറെഡ്ഡി രംഗത്ത് എത്തിയിരുന്നു. നടന് ലോറന്‍സ്, ശ്രീകാന്ത് തുടങ്ങിയവര്‍ക്ക് എതിരെ ആരോപണവുമായി രംഗത്ത് എത്തിയ തനിക്ക് നടന് വിശാലിന്റെ ഭീഷണിയുണ്ടെന്നു ശ്രീറെഡ്ഡി പറയുന്നു.
തമിഴ് നടന് വിശാലില്‍ നിന്നും എനിക്ക് ഭീഷണികള്‍ ലഭിക്കുന്നുണ്ട്. പക്ഷേ കോളിവുഡിന്റെ ഇരുണ്ടമുഖം ഞാന്‍ തുറന്നു കാണിക്കും'. ഇതാണ് ശ്രീറെഡ്ഡിയുടെ ഏറ്റവും പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ്. തെളിവുമായി വന്നിട്ട് ആരോപണം ഉന്നയിക്കാമെന്നും വെറുതെ തോന്നിയവരുടെ പേരുകള്‍ വിളിച്ചു പറയേണ്ടെന്നുമാണ് വിശാല്‍ പറഞ്ഞത്. ഇതിനുള്ള മറുപടിയാണ് ശ്രീറെഡ്ഡിയുടെ പോസ്റ്റ്.
https://www.facebook.com/Malayalivartha