വിവാഹത്തെ കുറച്ച് പ്രിയങ്ക ചോപ്രയുടെ തുറന്നു പറച്ചില്‍
വിവാഹത്തെ കുറിച്ചും വിവാഹം ചെയ്യാന്‍ തനിക്ക് ഇഷ്ടമാണെന്നും കുറന്ന് പറഞ്ഞ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഞാനും ഒരു സമയത്ത് വിവാഹിതയാകും. വിവാഹം നിങ്ങളെ കൂടുതല്‍ ഫെമിനിസ്റ്റാക്കുമോ അല്ലയോ എന്നൊന്നും എനിക്കറിയില്ല. ഞങ്ങളെ ജഡ്ജ് ചെയ്യാതെ ഞങ്ങളെ ഞങ്ങളുടേതായ തിരഞ്ഞെടുപ്പുകള്‍ക്ക് അനുവദിക്കൂവെന്നാണ് ഫെമിനിസത്തിലൂടെ സ്ത്രീകള്‍ ആവശ്യപ്പെടുന്നത്.
വിവാഹ ജീവിതം താന്‍ ഇഷ്ടപ്പെടുന്നുവെന്നും പ്രിയങ്ക പറഞ്ഞു. സന്തോഷവതിയായിരിക്കുന്ന സമയത്താണ് താന്‍ ഏറ്റവും സുന്ദരിയെന്നും പ്രിയങ്ക പറഞ്ഞു. ഒരു അഭിമുഖത്തിലാണ് പ്രിയങ്ക തന്റെ മനസിലെ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അമേരിക്കന്‍ പോപ്പ് ഗായകന്‍ നിക് ജൊനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്ന് ശക്തമായി പ്രചരിക്കുമ്‌ബോള്‍ തന്നെയാണ് വിവാഹത്തെകുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിലും. പ്രിയങ്കയേക്കാള്‍ പത്ത് വയസിന് ഇളയതാണ് നിക്.
https://www.facebook.com/Malayalivartha