തമിഴന്മാര് അമലയെ ഇറക്കി വിട്ടപ്പോള്‍ ആശ്വാസമായി അവരെത്തി
തമിഴ് സിനിമാലോകത്തെ ഒറ്റപ്പെടുത്തലില്‍ നിന്ന് രക്ഷപ്പെടാന്‍ അമല പോള്‍ കന്നഡയിലേക്ക് ചേക്കേറുന്നു. എ എല്‍ വിജയ്യുമായുള്ള വിവാഹമോചനത്തിന് ശേഷം തമിഴ് സിനിമാ ലോകത്ത് അമലാ പോളിന് അപ്രഖ്യാപിത വിലക്ക് വന്നിരുന്നു. അമലയെ നായികയായി ആലോചിച്ചിരുന്ന പല പ്രൊജക്റ്റുകളില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
വേല ഇല്ലാ പട്ടധാരി എന്ന സിനിമയുടെ കന്നഡ റീമേയ്ക്കില്‍ അമലയാണ് നായിക. ചിത്രത്തിന്റെ തമിഴ്പതിപ്പിലും അമല തന്നെയായിരുന്നു നായികയായി എത്തിയത്. കന്നഡയില്‍ നന്ദ കിഷോര്‍ ആണ് സംവിധായകന്. മനോരഞ്ജന്‍ ആണ് അമലയുടെ നായകനായി എത്തുന്നത്.
എസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ഹെബ്ബുലി എന്ന കന്നഡ ചിത്രത്തിലും അമലയാണ് നായിക. വി രാമചന്ദ്രനാണ് നായകന്. വര്‍ഷങ്ങള്‍ നീണ്ട സിനിമാ ജീവിതത്തില്‍ അമല ആദ്യമായി കരാര്‍ ഒപ്പിട്ട കന്നഡ സിനിമ കൂടിയാണ് ഹെബ്ബുലി. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. തമിഴില്‍ അവസരങ്ങള്‍ കുറഞ്ഞത് മൂലമാണ് കന്നഡയില്‍ നടി തുടരെ തുടരെ കരാര്‍ ഒപ്പിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തമിഴില്‍ അമല കരാര്‍ ഒപ്പിട്ടിരിക്കുന്ന ഏക ചിത്രം ധനുഷ് നായകനാകുന്ന വാട ചെന്നൈ മാത്രമാണ്. വെട്രിമാരന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ ആണ് മറ്റൊരു നായിക.
https://www.facebook.com/Malayalivartha