പ്രീതി സിന്റയോട് മാപ്പു പറഞ്ഞ് ഷാരുഖ് ഖാന്
പ്രീതി സിന്റയോട് മാപ്പു പറഞ്ഞിരിക്കുകയാണ് ഷാരുഖ് ഖാന്. 1998ല്‍ ഇരുവരും ഒന്നിച്ച മണിരത്നം സിനിമ ദില്‍ സേ റിലീസ് ചെയ്യ്തിട്ട് കഴിഞ്ഞ ദിവസം 18 വര്‍ഷം തികയുകയായിരുന്നു. ഈ സന്തോഷം പങ്കു വെയ്ക്കാന്‍ ഷാരൂഖ് സെല്‍ഫി വീഡിയോ പുറത്തിറക്കിയിരുന്നു.
സിനിമയിലെ പ്രശസ്ത ഡയലോഗിനൊപ്പം എല്ലാവര്ക്കും നന്ദി അറിയിച്ചു കൊണ്ടുമായിരുന്നു വീഡിയോ. എന്നാല്‍ അബദ്ധത്തില്‍ പ്രീതിയുടെ പേര് പറയാന്‍ മറന്നു. ഇത് മനസ്സിലാക്കിയ ഉടനെ പ്രീതിയുടെ പേരും ചേര്‍ത്ത് പുതിയ വീഡിയോ ഇറക്കി.
പക്ഷേ അതു കൊണ്ടും പോരാതെ പ്രീതിയോട് മാപ്പു പറഞ്ഞ് ട്വീറ്റും ചെയ്യ്തു. അങ്ങനെ വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കി കിങ് ഖാന്. ഇപ്പോള്‍ മനസ്സിലായല്ലോ കൂടെ ജോലി ചെയ്യുന്നവര്‍ ഷാരൂഖിനെക്കുറിച്ച് വാചലരാവുന്നത് എന്തു കൊണ്ടാണെന്ന്.
https://www.facebook.com/Malayalivartha