സംവിധായകനും നിര്‍മ്മാതാവിനും ഇഷ്ടപ്പെടുന്ന നടിമാരെ മാത്രം മതി
പഴയതു പോലെ മികച്ച വേഷങ്ങള്‍ വരുന്നില്ലെന്ന് സീമ ജി നായര്‍. ആദ്യ കാലത്തു നാടകത്തില്‍ നിന്നു ലഭിച്ചതിന്റെ കാല്‍ഭാഗം അംഗീകാരം പോലും സിനിമ കരിയറില്‍ ഉണ്ടായിട്ടില്ലെന്നും നടി പറയുന്നു. ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണു സീമ ഇക്കാര്യം വെളിപ്പെടുത്തിയത്.
സംവിധായകനും നിര്‍മ്മാതാവിനും ഇഷ്ടപ്പെടുന്ന നടിമാരെ മാത്രം മതിയെന്നു സീമ പറഞ്ഞു. ഉണ്ണി മുകുന്ദന് നായകനായ ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രമാണു സീമ ഒടുവിലായി അഭിനയിച്ചത്.
ഇവരെയായിരിക്കും കൂടുതല്‍ നല്ല വേഷങ്ങളിലേയ്ക്കു പരിഗണിക്കുക. ചിലപ്പോള്‍ മുഖത്തു ഒരു ഭാവവ്യത്യാസവും വരാത്ത നടിമാരയിരിക്കും അഭിനയിക്കുന്നത് അതൊക്കെ ക്യാമറയുടെ പിന്നില്‍ നില്ക്കുന്നവരുടെ ഇഷ്ടങ്ങളാണ്. പഴയ നാടക നടിമാരുടെ മുഖം ഇന്നത്തെ സിനിമയ്ക്കു ചേരുന്നതല്ലെന്നു ക്യാമറയ്ക്കു പിന്നില്‍ നില്ക്കുന്നവര് പറയുന്നതു കേട്ടിട്ടുണ്ട്. 1984 ല്‍ പാവം ക്രൂരന് എന്ന ചിത്രത്തിലൂടെയാണു സീമ ജി നായര്‍ അഭിനയരംഗത്ത് എത്തിയത്.
https://www.facebook.com/Malayalivartha