വിവാഹമോചനത്തിന്റെ വക്കില്‍ നിന്ന പ്രിയനോട് മോഹന്‍ലാല്‍ പറഞ്ഞതെന്ത് ?
ലിസിയുമായുള്ള ബന്ധം വിവാഹമോചനത്തിന്റെ വക്കില്‍ നിന്നപ്പോള്‍ പ്രിയനോട് മോഹന്‍ലാല്‍ പറഞ്ഞത് രണ്ടു പേര് ഒത്തു ചേരാന്‍ തീരുമാനിക്കുമ്പോള്‍ എതിര്‍ക്കുന്നവര്‍ ശത്രുക്കളാകും. രണ്ടുപേര്‍ പിരിയാന്‍ തീരുമാനിക്കുമ്പോഴും എതിര്‍ക്കുന്നവര്‍ ശത്രുവാകുമെന്നാണ്.
ഭാര്യയുമായി വേര്‍പിരിയുന്ന ഘട്ടത്തില്‍ സുഹൃത്തുകള്‍ ഇടപെട്ടിരുന്നോ എന്ന ഒരു മാഗസിന്റെ ചോദ്യത്തിനുള്ള മറുപടി ആയാണ് പ്രിയന് ഇക്കാര്യം തുറന്നു പറഞ്ഞത്. കുടുംബജീവിതത്തില്‍ സംഭവിച്ച അവിചാരിത വഴിത്തിരിവുകളെക്കുറിച്ച് പ്രിയന് മനസുതുറക്കുന്നത്. സുഹൃത്തുക്കള്‍ക്ക് കുടുംബ പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ പരിധിയുണ്ട്. ഞങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുറത്തുള്ളവര്‍ക്ക് കഴിയില്ല.
മക്കള്‍ പോലും ഇതില്‍ വലിയ ഇടപെടല്‍ നടത്തിയിട്ടില്ല. ഒരു വീട്ടില്‍ രണ്ടു മനസുമായി അച്ഛനും അമ്മയും കഴിയുന്നതിനേക്കാള്‍ നല്ലത് രണ്ട് വീടുകളില്‍ രണ്ടു മനസായി കഴിയട്ടെ എന്ന് അവര്‍ കരുതിക്കാണുമെന്ന് അഭിമുഖത്തില്‍ പ്രിയന് പറയുന്നു.
https://www.facebook.com/Malayalivartha