നിങ്ങള്‍ക്കും ആകാം റിമിക്സര്, സാക്ഷാല്‍ എ ആര് റഹ്മാന്റെ കൂടെ
ഒരു പാട്ടിനു മറ്റൊരു വേര്‍ഷന്‍ ഇറക്കാന്‍ തീരുമാനിച്ചിരിക്കയാണ് സാക്ഷാല്‍ എ ആര് റഹ്മാന്. അതിനു എല്ലാവരുടെയും സഹായം കൂടി റഹ്മാന് വേണം.
ഊര്‍വശീ ഊര്‍വശീ ടേക്ക് ഇറ്റ് ഈസി ഊര്‍വശീ... എന്ന കാതലന്‍ സിനിമയിലെ പാട്ടിനാണ് റഹ്മാന് മറ്റൊരു വേര്‍ഷന്‍ തയ്യാറാക്കുന്നത്. തീര്‍ത്തും രസകരമായതും ആകര്‍ഷണീയവുമായ വേര്‍ഷനാണ് വേണ്ടത്. ഇന്നത്തെ ചുറ്റുപാടിലെ നിരവധി സംഭവ വികാസങ്ങള്‍ ഉപയോഗിച്ച് ചെയ്യാമെന്ന് വിചാരിക്കേണ്ടതില്ല. കാരണം അത്തരം കാര്യങ്ങളൊന്നും റഹ്മാന് വേണ്ട.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഹിലരി ക്ലിന്റണ്, ഡൊണാള്‍ഡ് ട്രംപ് എന്നിവരും പിന്നെ നമ്മുടെ നോട്ടു വിവാദം അങ്ങനെയുള്ള സംഗതികളൊന്നും റഹ്മാനു വേണ്ട. മറ്റെന്തെങ്കിലും കാര്യത്തിലൂന്നിയാണ് ചിരിയുണര്‍ത്തുന്ന ചരണം തയ്യാറാക്കേണ്ടത്.
ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം റഹ്മാന് ആരാധകരുമായി പങ്കുവച്ചത്. പലരും ആവേശത്തോടെ പ്രതികരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ ത്രസിപ്പിക്കാന്‍ നല്ല മാറ്റത്തോടെ ഊര്‍വശീ പാട്ട് എത്തുമെന്ന് പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha