മഞ്ജു മനസ്സു തുറക്കുന്നു...എന്നേക്കൊണ്ട് ആര്‍ക്കെങ്കിലും ഒരു സന്തോഷമുണ്ടാകുന്നത് വലിയ കാര്യമല്ലേ?
തന്റെ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്ന് നടി മഞ്ചു വാര്യര്‍. തന്റെ ജീവിതത്തില്‍ നടന്നതെല്ലാം അപ്രതീക്ഷിതമാണ്. ജീവിതം വലിയ നഷ്ടമായി എന്ന് അഭിനയിക്കാതിരുന്ന സമയത്തും വിചാരിച്ചിട്ടില്ലെന്നും ഇത്രയും കാലം വെറുതേ പോയല്ലോ എന്ന കുറ്റബോധം കൊണ്ടല്ല സിനിമയിലേക്ക് തിരിച്ചുവന്നതെന്നും നടി മഞ്ജു വാര്യര്‍. 'മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഒന്നുമല്ല എന്റെ ജീവിതത്തില്‍ നടന്നിട്ടുള്ളത്. എല്ലാം അപ്രതീക്ഷിതം.
സിനിമയിലേക്കുള്ള എന്റെ രണ്ടാം വരവുപോലും മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതല്ല' വനിതയ്ക്കുവേണ്ടി നടി അമലയുമായുള്ള സംഭാഷണത്തിനിടെയാണ് മഞ്ജു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിയ്ക്കുന്നത്.
'പഴയ സിനിമകള്‍ കാണുമ്ബോള്‍, അഭിനയിക്കാതിരുന്ന കാലത്തേക്കുറിച്ച് ഓര്‍ക്കുമ്ബോള്‍ നഷ്ടം തോന്നാറില്ല. ഇത്രയും കാലം വെറുതേ പോയല്ലോ എന്ന കുറ്റബോധം കൊണ്ടല്ല സിനിമയിലേക്ക് തിരിച്ചുവന്നത്. അഭിനയിക്കാതിരുന്ന സമയത്തും ജീവിതം വലിയ നഷ്ടമായി എന്നു വിചാരിച്ചിട്ടില്ല' മഞ്ജു വ്യക്തമാക്കി.
'ഞാന്‍ ആരേക്കുറിച്ചും ദോഷമായി ചിന്തിക്കാറില്ല. പണ്ടുമുതല്ക്കേ ഉള്ള ശീലം അങ്ങനെയാണ്. എന്നേക്കൊണ്ട് ആര്‍ക്കെങ്കിലും ഒരു സന്തോഷമുണ്ടാകുന്നത് വലിയ കാര്യമല്ലേ? എന്നും' മഞ്ജു വാര്യര്‍ ചോദിക്കുന്നു. മഞ്ജുവിന്റെ ഭര്‍ത്താവായിരുന്ന നടന് ദിലീപ് കഴിഞ്ഞ ദിവസം നടി കാവ്യമാധവനെ വിവാഹം കഴിച്ചിരുന്നു. ഇതോടെ മഞ്ജുവിനെ അനുകൂലിച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് മഞ്ജുവിനേയും അമലയേയും ഉള്‍പ്പെടുത്തിയ ഇന്റര്‍വ്യൂ സഹിതമുള്ള വനിത പുറത്തിറങ്ങിയിരിക്കുന്നത്.
https://www.facebook.com/Malayalivartha