സൂര്യയെ ഞെട്ടിച്ച് ഇളയ ദളപതിയുടെ ആരാധകന്
സിങ്കം 3യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയ സൂര്യയെ അമ്പരപ്പിച്ച് ഇളയ ദളപതിയുടെ ആരാധകന്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളെ വെല്ലുന്ന ആരാധക പടയാണ് കേരളത്തില്‍ വിജയ്ക്ക് ഉള്ളത്. ഭിന്ന ശേഷിയുള്ള ഒരു യുവാവാണ് വിജയ്യുടെ വ്യത്യസ്ത ഫോട്ടോകളടങ്ങിയ ആല്‍ബം സൂര്യക്ക് കൈമാറിയത്. ഇളയദളപതിക്ക് തന്റെ സ്നേഹോപഹാരം കൈമാറണമെന്ന യുവാവിന്റെ ആവശ്യം തീര്‍ച്ചയായും നിറവേറ്റുമെന്നാണ് സൂര്യ പ്രതികരിച്ചത്.
തിരുവനന്തപുരം ക്ലാസിക് അവന്യൂ ഹോട്ടലില്‍ പത്ര സമ്മേളനം കഴിഞ്ഞ് സൂര്യ മടങ്ങുന്നതിനിടെയായിരുന്നു ഈ അപൂര്‍വ്വ ദൃശ്യം. കണ്ട് നിന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും സൂര്യയുടെ ആരാധകര്‍ക്കുമെല്ലാം ഈ രംഗം ഹൃദയ സ്പര്ശിയായിരുന്നു. അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് സൂര്യയും വിജയ്യും.
https://www.facebook.com/Malayalivartha