ഒരുപാട് വിമര്‍ശിക്കാനും പുകഴ്ത്താനുമൊന്നും നില്‍ക്കില്ല, വാപ്പച്ചി എല്ലാം സത്യസന്ധമായി പറയും; ദുല്‍ഖര്‍
കരിയറിന്റെ തുടക്കത്തില്‍ മമ്മൂട്ടിയാണ് ദുല്‍ഖര്‍ സല്‍മാന്റെ സിനിമകള്‍ തിരഞ്ഞെടുക്കുന്നത് എന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. മമ്മൂട്ടി തിരക്കഥ വായിച്ച് ഓകെ പറഞ്ഞതിന് ശേഷം മാത്രമേ ദുല്‍ഖര്‍ കരാറൊപ്പ് വയ്ക്കൂ എന്നൊക്കെയായിരുന്നു ഗോസിപ്പുകള്‍.
എന്നാല്‍ അത്തരം വാര്‍ത്തകളൊക്കെ അപ്പോള്‍ തന്നെ മമ്മൂട്ടിയും ദുല്‍ഖറും അപ്പാടെ നിഷേധിക്കും. ഇപ്പോഴിതാ ദുല്‍ഖര്‍ പറയുന്നു, തന്റെ ജോലി സംബന്ധമായ കാര്യങ്ങളില്‍ ഒരു പരിധിയില്‍ കൂടുതല്‍ വാപ്പച്ചി ഇടപെടാറില്ല എന്ന്. ജോമോന്റെ വിശേഷങ്ങള്‍ എന്ന സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.
ജോമോന്റെ സുവിശേഷങ്ങളിലെ വിന്‍സെന്റിനെ പോലെയാണോ മമ്മൂട്ടി എന്ന ചോദ്യത്തിന് വിന്‍സന്റ്-ജോമോനില്‍ നിന്ന് ഏറെ വ്യത്യസ്തരാണ് മമ്മൂട്ടി-ദുല്‍ഖര്‍ എന്ന് ദുല്‍ഖര്‍ സല്മാന് മറുപടി പറഞ്ഞു. എന്നാല്‍ സ്നേഹം എന്ന എലിമെന്റ് എല്ലാ അച്ഛന്-മകന് ബന്ധത്തിലും ഒരു പോലെയല്ലേ എന്നാണ് ദുല്‍ഖര്‍ ചോദിയ്ക്കുന്നത്.വാപ്പച്ചി ജോമോന്റെ സുവിശേഷങ്ങള്‍ കണ്ടിട്ടില്ല. രഞ്ജിത്ത് ചിത്രമായ പുത്തന്‍ പണത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് വാപ്പച്ചി. തിരക്ക് കഴിഞ്ഞിട്ട് ഒരുമിച്ച് സിനിമ കാണണം-ദുല്‍ഖര്‍ പറയുന്നു.
''വാപ്പച്ചി ഒരുപാട് എന്നെ വിമര്‍ശിക്കാനും പുകഴ്ത്താനുമൊന്നും നില്‍ക്കാറില്ല. സത്യസന്ധമായി അഭിപ്രായം പറയുകയേയുള്ളൂ'' എന്ന് ദുല്‍ഖര്‍ പറയുന്നു. എന്റെ പ്രൊഫഷണല്‍ കാര്യങ്ങളില്‍ ഒരു പരിധിയില്‍ കൂടുതല്‍ അദ്ദേഹം ഇടപെടാറില്ല എന്നും ദുല്‍ഖര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha