ലാലേട്ടന്റെ സ്വന്തം വേലപ്പേട്ടന്‍; ലാലേട്ടനും വേലപ്പേട്ടനും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ
വേലപ്പേട്ടനും മലയാളികളുടെ സ്വന്തം ലാലേട്ടന്റേയും സൗഹൃദത്തിന്റെ കഥ ഒന്നു കേള്‍ക്കേണ്ടത് തന്നെയാണ്. ലാലേട്ടന്റെ സുഹൃത്തായ വേലപ്പേട്ടന്‍ ഒറ്റപ്പാലത്ത് കാരനാണ്. കഴിഞ്ഞദിലവസം വേലപ്പേട്ടന്റെ മകന്റെ വിവാഹനിശ്ചയ ചടങ്ങിലേക്ക് അപ്രതീക്ഷിതമായി മോഹന്‍ലാല്‍ കടന്നെത്തിയേതാടെയാണ് ലാലേട്ടന്റേയും വേലപ്പേട്ടന്റേയും സൗഹൃദത്തെ കുറിച്ച് ഏവരും അറിഞ്ഞത്. ചടങ്ങിലേക്ക് എത്തിയ മോഹന്‍ലാലിനെ കെട്ടിപ്പിടിച്ച് വീട്ടിലേക്ക് ക്ഷണിക്കുമ്പോള്‍ വേലപ്പേട്ടന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
വര്‍ഷങ്ങളുടെ പഴക്കമുണ്ട് ഇവരുടെ ബന്ധത്തിന്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്തതിന്റെ വിഷമം പറഞ്ഞ മോഹന്‍ലാല്‍ മകന്റെ വിവാഹത്തിന് ലോകത്തിന്റെ ഏത് കോണിലായാലും എത്തുമെന്നാണ് മുമ്ബ് അറിയിച്ചിരുന്നത്. എന്നാല്‍ വിവാഹനിശ്ചയ സമയത്ത് എത്തുമെന്ന് ഒട്ടും വിചാരിച്ചില്ലന്നെ് വേലപ്പേട്ടന്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്ബ് 'അടിവേരുകള്‍' എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് വരിക്കാശ്ശേരി മനയിലാണ് നടന്നത്. അന്ന് മോഹന്‍ലാലിനെ ഒരുനോക്ക് കാണുവാന്‍ വേലപ്പേട്ടനും അവിടെയെത്തി. ദൂരെ നിന്ന് ഒരുവട്ടം കണ്ടു. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം. ദേവാസുരത്തിന്റെ ഷൂട്ടിനായി ലാല്‍ വീണ്ടും വരിക്കാശ്ശേരിയില്‍ എത്തി. ഇക്കുറി ഷൂട്ടിംഗ് സംഘത്തിന്റെയൊപ്പം വേലപ്പേട്ടനും സഹായിയായി കൂടി. സെറ്റില്‍ ഒതുങ്ങി നിന്നിരുന്ന വേലപ്പേട്ടനെ ശ്രദ്ധിച്ച മോഹന്‍ലാല്‍ അടുത്തേക്ക് വിളിപ്പിച്ചു. സംവിധായകന് ഐവി ശശിയാണ് ലാലിന് വേലപ്പേട്ടനെ പരിചയപ്പെടുത്തിയത്.
ദേവസുരം പുറത്തിറങ്ങിയതോടെ വരിക്കാശ്ശേരിയും ഒറ്റപ്പാലവും ലോകശ്രദ്ധയാകര്‍ഷിച്ചു. പിന്നീട് പല സിനിമകളും ഒറ്റപ്പാലത്ത് പിറവിയെടുത്തു. അവയുടെയെല്ലാം പിറകില്‍ നിശബ്ദനായി വേലപ്പേട്ടനുമുണ്ടായി. ലാലുമായി ദേവാസുരത്തിന്റെ സെറ്റില്‍ തുടങ്ങിയ സൗഹൃദം ശക്തമായി തുടര്‍ന്നുവന്നു. ഒറ്റപ്പാലത്ത് എത്തിയാല്‍ വേലപ്പേട്ടനെ കാണാതെ മോഹന്‍ലാല്‍ മടങ്ങില്ല.
ആരുമറിയാതെ പലപ്പോഴായി അദ്ദേഹത്തെ സഹായിക്കുവാനും മലയാളികളുടെ സൂപ്പര്‍താരം മടികാണിച്ചില്ല. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന് അക്കാലത്ത് താരം ഉപദേശിക്കുമായിരുന്നു. അതിനായി പലപ്പോഴും വേലപ്പേട്ടനെ സഹായിച്ചു. മികച്ച വിദ്യാഭ്യാസം നേടിയ വേലപ്പേട്ടന്റെ മകന് ശ്രീജിത്ത് ഇന്ന് അമേരിക്കയില്‍ എഞ്ചിനീയറാണ്. ശ്രീജിത്തിന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കുവാനാണ് മോഹന്‍ലാല്‍ എത്തിയത്. മോഹന്‍ലാലിനോടുളള കടപ്പാട് വാക്കുകള്‍ക്ക് അപ്പുറമാണെന്ന് പറയുമ്പോള്‍ വേലപ്പേട്ടന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പും.
https://www.facebook.com/Malayalivartha