ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായ് ലാല്‍ സ്റ്റോറുമായി മോഹന്‍ലാല്‍
താരരാജാവിന്റെ പുതിയ വെബ്സൈറ്റ് സംരംഭം എല്ലാവര്ക്കും ഒരു മാതൃകയാണ്. ലാല്‍ സ്റ്റോര്‍ എന്ന മോഹന്‍ലാലിന്റെ പുതിയ ഇ പ്ലാറ്റ്ഫോം ആരംഭിച്ചു. ലാല്‍ സ്റ്റോറിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത് ജഗതിശ്രീകുമാറാണ്. മോഹന്‍ലാലിന്റെ ഒപ്പോട് കൂടിയ ടീഷര്‍ട്ട്, പുലിമുരുകന് ചെയിന്‍, മോഹന്‍ലാലിനെ പറ്റി വിവിധ ആളുകള്‍ എഴുതിയ പുസ്തകങ്ങള്‍ എന്നിവയാണ് സ്റ്റോറിലൂടെ ആദ്യഘട്ടത്തില്‍ വില്‍പ്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് ലാല്‍ സ്റ്റോറിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിക്കുക.
മോഹന്‍ലാലിന്റെ ഒപ്പോട് കൂടിയ ഒരു ടീ ഷര്‍ട്ടിന് വില 750 രൂപയാണ്. വിവിധ കളറുകളിലുള്ള ടീ ഷര്‍ട്ടുകളും സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. പുലിമരുകന് ചെയിനിന് രണ്ടായിരം രൂപയാണ് ഈടാക്കുന്നത്. മലയാളത്തില്‍ നിന്ന് നിരവധിയാളുകള്‍ ഇ കൊമേഴ്സ് ആരംഭിച്ചിട്ടുണ്ടെങ്കിലും ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു താരം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വേദിയാക്കുന്നത് ആദ്യമാണ്.
പൊതുവേദിയില്‍ വളരെ കുറച്ച് മാത്രം പ്രത്യക്ഷപ്പെടുന്ന ജഗതിയുടെ സാന്നിധ്യം കൊണ്ട് പരിപാടി ഏറെ ശ്രദ്ധ പിടിച്ച് പറ്റി. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കളും സിനിമാമേഖലയില്‍ നിന്നുള്ള പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha