മുകളിലൊരാളുണ്ട് ! കൂട്ടുകാരിയെ വകവരുത്താന്‍ ശ്രമിച്ചവര്‍...
സിനിമാ നടി പീഡിപ്പിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ജയിച്ചത് മഞ്ജു വാര്യര്‍. എല്ലാം മുകളില്‍ ഒരാള്‍ കാണുന്നുണ്ട് എന്ന് സമസ്ത സിനിമാക്കാര്‍ക്കും ഇപ്പോള്‍ മനസിലായി.
നടനെതിരായി അടുത്തിടെ നടി പാരാതിപ്പെട്ടതാണ് നടനുമായി അടുത്ത ബന്ധമുള്ളവര്‍ ഇപ്പോള്‍ രംഗത്തെത്തിയത്. നടനെ പോലീസ് ചോദ്യം ചെയ്തു. നിര്‍മ്മാതാവിനെയും ചോദ്യം ചെയ്യും. നടിയെ വകവരുത്താനായിരുന്നു ശ്രമമെന്നാണ് പറയുന്നത്. എന്നാല്‍ അതിനുള്ള അവസരം ലഭിച്ചില്ല. പള്‍സര്‍ സുനിയുടെ ഉദ്ദേശം നടിയെ അപമാനിക്കുകയായിരുന്നു.
നടി പരാതി നല്‍കുമെന്ന് ആരും കരുതിയില്ല. സംവിധായകന് ലാലിനോടാണ് നടി കാര്യങ്ങള്‍ പറഞ്ഞത്. വിവരങ്ങള്‍ കേട്ടപ്പോള്‍ തന്നെ ലാലിനു സംശയമായി. ക്വട്ടേഷന്‍ നല്കിയതാണെന്നു മനസിലാക്കിയ ലാല്‍ അക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിനകം പോലീസിന് സംഭവത്തിനു പിന്നിലെ എല്ലാ വിശദാംശങ്ങളും ശേഖരിച്ച് കഴിഞ്ഞു.
മഞ്ജു വാര്യരുടെ ജീവിതം കുട്ടിച്ചോറാക്കിയവര്‍ സ്വന്തം മകളെ പോലും തന്നില്‍ നിന്നും അകറ്റി. തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചു. താന്‍ ഭാഗ്യമില്ലാത്തവളാണെന്നു പറഞ്ഞു പരത്തി.
അതേസമയം ഒരു പ്രമുഖ താരം നടനെയും ഭാര്യയെയും രക്ഷിക്കാന്‍ രംഗത്തുണ്ട്. അദ്ദേഹം ഭരണകര്‍ത്താക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്.
https://www.facebook.com/Malayalivartha