Widgets Magazine
20
Oct / 2017
Friday

തന്റെ രീതികളെ മക്കള്‍ വെറുക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല, പുകവലിയും മദ്യപാനവും നിര്‍ത്താന്‍ ആലോചിക്കുകയാണ് ഷാരൂഖ്

19 MARCH 2017 06:22 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിന്റെ കിംഗ് ഖാന്‍ ജീവിതത്തില്‍ വലിയൊരു തീരുമാനമെടുക്കാനൊരുങ്ങുകയാണ്. താന്‍ പുകവലിയും മദ്യപാനവും നിര്‍ത്താന്‍ ആലോചിക്കുകയാണെന്ന് ഷാരൂഖ് വെളിപ്പെടുത്തി. മക്കള്‍ക്കും കുടുംബത്തിനുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് പുതിയ തീരുമാനമെന്നും മൂന്ന് കുട്ടികളുടെ പിതാവായ ഷാരൂഖ് വ്യക്തമാക്കി.

നാലു വയസുകാരന്‍ മകന്‍ അബ്‌റാമിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയാത്തതാണ് തന്നെ ഇത്തരമൊരു ചിന്തയിലേക്ക് നയിച്ചതെന്നും ഷാരൂഖ് വ്യക്തമാക്കി. ആരോഗ്യകരമായ ജീവതരീതിയിലേക്ക് മടങ്ങിപ്പോവണമെന്നതും തന്റെ ചിന്തയെ ബലപ്പെടുത്തി. ഒരു അമ്പതുകാരന്റെ ജീവിതത്തില്‍ നാലു വയസുകാരന്റെ നിഷ്‌കളങ്കതയ്ക്കും സ്‌നേഹത്തിനും ചെലുത്താവുന്ന സ്വാധീനമെന്ന് വേണമെങ്കിലും ഇതിനെ പറയാം. എന്തായാലും അത് നല്ലതാണ്.

അടുത്ത 2025 വര്‍ഷം കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം ചെലവഴിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. അതുകൊണ്ട് ആരോഗ്യകരമായ ജീവതരീതി പിന്തുടരാമെന്ന് തീരുമാനിച്ചു. തന്റെ രീതികളെ മക്കള്‍ വെറുക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഷാരൂഖ് വ്യക്തമാക്കി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഉടമയായ ഷാരൂഖ് മത്സരങ്ങള്‍ക്കിടെ ഗ്രൗണ്ടില്‍വെച്ചുപോലും പുകവലിക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രീയത്തിലേക്ക് ശ്രീരാമന്‍റെ പേര് വലിച്ചിഴക്കുന്നത് തെറ്റെന്ന് ലാലു പ്രസാദ് യാദവ്  (16 minutes ago)

ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ സം​ഭ​വത്തിൽ പി.​സി.ജോ​ർ​ജി​നെ​തി​രെ കേ​സ്  (30 minutes ago)

സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ രാജിവച്ചു  (34 minutes ago)

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിനി  (37 minutes ago)

സി പി എം കേന്ദ്ര നേത്യത്വം ഇടപെട്ടു; സോളാർ കേസിൽ അന്വേഷണ സാധ്യത മങ്ങി; നിയമോപദേശം വാങ്ങിയ ശേഷം തുടർ നടപടി മതിയെന്ന് കേന്ദ്ര നിർദ്ദേശം  (51 minutes ago)

അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയ തീരുമാനം തെറ്റിയെന്ന് കലാഭവന്‍ ഷാജോണ്‍  (53 minutes ago)

സ​രി​ത​യു​ടെ പ​രാ​തി ക്രൈം​ബ്രാഞ്ചിന് കൈ​മാ​റിയാതായി ഡി​ജി​പി  (1 hour ago)

ആ സീരിയല്‍ നടി പറഞ്ഞത് പച്ചക്കള്ളം; ബിരിയാണി തല്ല് കഥയുടെ സത്യം ഇതാണ്... വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്  (1 hour ago)

കലാലയ രാഷ്ട്രീയം വിദ്യാലയങ്ങളിലെ അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി  (1 hour ago)

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം നിര്‍ണായക വ‍ഴിത്തിരിവിലെത്തി നില്‍ക്കുമ്പോ‍ൾ പ്രതികരണവുമായി ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജ്  (1 hour ago)

ദിലീപ് ഒരുക്കിയത് ദൃശ്യം മോഡലോ? രക്ഷപെടാന്‍ തയ്യാറാക്കിയ തിരക്കഥയില്‍ കിംഗ് ലയര്‍ കുരുങ്ങുമ്പോള്‍...  (1 hour ago)

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 22,160 രൂപ  (1 hour ago)

നീണ്ട ഇടവേളയ്ക്കുശേഷം കലൈജ്ഞര്‍ വീണ്ടും പഴയ കളരിയിലേക്ക്  (1 hour ago)

മരിച്ച്‌ പോയ ഭാര്യയെ ഒരു നോക്ക് കാണാന്‍ മോര്‍ച്ചറിയില്‍ എത്തിയ ഭര്‍ത്താവ് കണ്ട കാഴ്ച്ച അതി ഭീകരം; മൃതദേഹത്തെപോലും വെറുതെ വിടാതെ ആ കഴുകൻ കണ്ണുകൾ  (2 hours ago)

സോളാര്‍ നിയമോപദേശത്തില്‍ അസ്വഭാവികതയില്ല; ഊഹാപോഹങ്ങളുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്ന് കാനം  (3 hours ago)

Malayali Vartha Recommends
61ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ സ്വര്‍ണം പാലക്കാടിന്റെ പി. എന്‍ അജിത്തിന്
Hide News