തന്നെ സഹായിക്കാമോ? ആരാധകരോട് സഹായം ചോദിച്ച് നടി രാഖി സാവന്ത്...
വിവാദങ്ങളുടെ കൂട്ടുകാരിയായ നടി രാഖി സാവന്ത് ബോളിവുഡില്‍ തിരക്കുള്ള നടിയും മോഡലുമെക്കയാണ്. തന്റെതെന്ന പേരില്‍ അശ്ലീല വീഡിയോ ഓണ്‍ലൈനില്‍ വൈറലായ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രാഖി സാവന്ത്.
നടി ദിവസങ്ങള്‍ക്ക് മുമ്പ് ക്യാമറ ഷൂട്ടിങ് നടക്കുന്നുണ്ടെന്ന് അറിയാതെ വസ്ത്രം മാറുന്ന് വീഡിയോ സോഷ്യല്‍ മീഡിയയില്‍ കൂടി വൈറലായിരുന്നു. എന്നാല്‍ അത് താനല്ലെന്നും തന്റെ ചിത്രം മോര്‍ഫ് ചെയ്ത് ഉപയോഗിച്ചതാണെന്നും പറഞ്ഞ് രാഖി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് രാഖി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
ഇത്തവണ നടി ഒരു ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്. രാഖി സാവന്ത് വസ്ത്രം മാറുന്നതെന്ന പേരിലാണ് വീഡിയോ പ്രചരിച്ചിരുന്നത്. അര്‍ദ്ധനഗ്ന ദൃശ്യങ്ങളായിരുന്നു വിഡീയോയില്‍ ഉണ്ടായിരുന്നത്. ഇവയ്ക്ക് രാഖിയുടെ അതേ രൂപമായിരുന്നതിനാല്‍ രാഖിയാണിതെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇത് താനല്ലെന്നാണ് നടി പറയുന്നത്.
പുതിയൊരു ആവശ്യം മുന്നോട്ട് വെച്ചുകൊണ്ടാണ് നടി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ആ വീഡിയോയില്‍ കാണുന്ന പെണ്‍കുട്ടി ആരാണെന്ന് കണ്ടുപിടിക്കാന്‍ തന്നെ സഹായിക്കണമെന്നാണ് നടി പറയുന്നത്. ഒരു സഹായിയാണ് തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ കാണിച്ച് തന്നതെന്നാണ് രാഖി പറയുന്നത്.
ദൃശ്യങ്ങളില്‍ ഉള്ള പെണ്‍കുട്ടി താന്‍ അല്ലെന്നു ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ് താരം. 11 വര്‍ഷമായി താന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്നയാളാണെന്നും ആദ്യമായിട്ടാണ് തനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിരിക്കുന്നതെന്നും രാഖി പറയുന്നു.
https://www.facebook.com/Malayalivartha