സീരിയല്‍ നടിമാര്‍ക്കും രക്ഷയില്ല... ടിവി ഷോയില്‍ തുടരണമെങ്കില്‍ ആദ്യം ഞാന്‍ പറയുന്നത് കേള്‍ക്കണം
സ്വതവേ അല്പം മാന്യത കൂടുതലുള്ള മേഖലയാണ് ടിവി മേഖല. ഒരു കുടുംബം പോലെ അല്ലെങ്കില്‍ ഓഫീസ് പോലെ പരിപാടികള്‍ ചെയ്തു പോകുന്ന മേഖല. എന്നാല്‍ ഒരു നടി നിര്മ്മാവാതാവിനെതിരെ പരാതിയുമായി രംഗത്തെത്തി.
നിര്‍മാതാവ് മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ചുള്ള നടിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ടിവി ഷോ നിര്‍മാതാവ് സഞ്ജയ് കോഹ്ലിക്കെതിരേയാണ് ഷോയില്‍ അഭിനയിക്കുന്ന നടി പരാതിയുമായി രംഗത്തെത്തിയത്. ഇതേതുടര്‍ന്ന് പാല്‍ഗര്‍ റൂറല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഷോയില്‍ തുടരണമെങ്കില്‍ നിര്‍മാതാവിന്റെ ഇംഗിതത്തിനു വഴങ്ങാന്‍ നിര്‍ബന്ധിച്ചെന്നു കാട്ടിയാണ് യുവനടി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സഞ്ജയ് കോഹ്ലിയെ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha