Widgets Magazine
21
Aug / 2017
Monday

നൂറ് രൂപയ്ക്ക് കാറിന്റെ ഡിക്കിയില്‍ കിടന്ന് ഹോട്ടല്‍ വരെ യാത്ര ചെയ്ത താരം?

20 APRIL 2017 09:40 PM IST
മലയാളി വാര്‍ത്ത

ലൊക്കേഷനില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെയാണ് താരം താമസിക്കുന്ന ഹോട്ടല്‍. അന്ന് പ്രിയന്‍ ചോദിച്ചു, എന്റെ കാറിന്റെ ഡിക്കിയില്‍ കിടന്ന് ഹോട്ടല്‍ വരെ യാത്ര ചെയ്യാമോ നൂറു രൂപ തരാം. സാഹസികത ഇഷ്ടപ്പെടുന്ന താരം ചാടിയെണീറ്റു. കടത്തനാടന്‍ അമ്പാടിയുടെ ചിത്രീകരണ സമയത്താണ് രസകരമായ സംഭവം ഉണ്ടാകുന്നത്.

ആലപ്പുഴയിലെ ഒരു ഹോട്ടലിലാണ് സിനിമാസംഘത്തിന്റെ താമസം. ലൊക്കേഷനില്‍ നിന്ന് പ്രിയന്റെ പുത്തന്‍ ഫിയറ്റിലാണ് മണിയന്‍പിള്ള രാജുവിന്റേയും മോഹന്‍ലാലിന്റെയും യാത്ര. ഇരുട്ടും കുടുസ്സു മുറിയും പണ്ടേ പേടി സ്വപ്‌നമായ രാജു ഒഴിഞ്ഞുമാറി. പക്ഷേ, സാഹസികത ഇഷ്ടപ്പെടുന്ന മോഹന്‍ലാല്‍ ചാടിയേറ്റു.

പ്രിയന്‍ മോഹന്‍ലാലിനെ ഡിക്കിയിലാക്കി. കാര്‍ നീങ്ങിത്തുടങ്ങി. ഒരു വളവിലെത്തിയപ്പോള്‍ പ്രിയന്‍ കാര്‍ റോഡരികിലെ ട്രാന്‍സ്‌ഫോമറിന്റെ മുളളുവേലിയില്‍ കൊണ്ടിടിച്ചു. അശ്രദ്ധ കൊണ്ട് സംഭവിച്ചതാണ്. പിന്നെ എങ്ങനെയൊക്കെയോ കാറോടിച്ച് ഹോട്ടലിലെത്തി. അപ്പോഴാണ് ഡിക്കിയില്‍ ലാലുളള കാര്യം ഓര്‍ത്തത്.

ഹോട്ടലിലെ സെക്യൂരിറ്റിയോട് കാറിന്റെ ഡിക്കിയില്‍ ഒരു സാധനമുണ്ടെന്നും എടുത്ത് റൂമില്‍ കൊണ്ടുവയ്ക്കാനും പറഞ്ഞു. ഡിക്കി തുറന്ന അയാള്‍ക്കു നേരെ അലറിക്കൊണ്ട് ലാല്‍ ചാടി വീണു. പേടിച്ച സെക്യൂരിറ്റി ബോധംകെട്ട് വീണു. മണിയന്‍പിള്ള രാജുവിന്റെ പുസ്തകത്തിലാണ് ഈ രസകരമായ സംഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വധശിക്ഷയ്ക്ക് തൊട്ട് മുന്‍പ് മകന്റെ കൊലയാളിക്ക് പിതാവ് മാപ്പ് കൊടുത്തു  (4 hours ago)

പ്രമുഖ മലയാളി നായികയുടെ ലുക്ക് കണ്ട് ഞെട്ടി സിനിമാലോകം  (4 hours ago)

ധാംബുള്ള ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; ശിഖര്‍ ധവാന് സെഞ്ചുറി; 90 പന്തില്‍ ശിഖര്‍ ധവാന്‍ തകര്‍ച്ചടിച്ചത് 132; ഇന്ത്യയുടെ വിജയം 9 വിക്കറ്റിന്  (5 hours ago)

ഫോണ്‍ താഴെ വീണ് പൊട്ടിയാല്‍ റെഡിയാക്കാന്‍ ഐ ഫിക്‌സിറ്റ് എത്തി  (5 hours ago)

നടിയെ കാറിനുള്ളില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംവിധായകനും നടനും പിടിയിലായി  (5 hours ago)

ബെവ്‌കോയില്‍ ഓണം ബോണസ് 85000 രൂപ; ഡപ്യൂട്ടേഷന്‍ കിട്ടാന്‍ ഉദ്യോഗസ്ഥരുടെ തിക്കും തിരക്കും   (5 hours ago)

കൊച്ചിയില്‍ യുവതിക്കെതിരായ അക്രമം; കേസെടുക്കാതെ പൊലീസിന്റെ ഒളിച്ചുകളി  (6 hours ago)

സില്‍ക്ക് സ്മിതയുടെ ആത്മഹത്യയെക്കുറിച്ച് സുപ്രധാന വെളിപ്പെടുത്തലുകളുമായി നടി വിദ്യാബാലന്‍  (6 hours ago)

ഇന്ത്യ ചൈന ലഡാക്ക് സംഘര്‍ഷം: അതിര്‍ത്തിയില്‍ ഇരു രാജ്യത്തിന്റെയും സൈനികര്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്   (6 hours ago)

സണ്ണിയുടെ പോണ്‍ വിഡിയോകൾ കണ്ടിട്ടുണ്ടെന്ന് രാഹുല്‍ ഈശ്വർ  (7 hours ago)

അ​ഴു​ക്കു​ചാ​ല്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് തൊ​ഴി​ലാ​ളി മ​രി​ച്ചു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റിനെതിരെയുള്ള ഒരു രഹസ്യ ചാറ്റ്  (7 hours ago)

മോദിയെ കാണാനില്ലെന്ന് സ്വന്തം മണ്ഡലത്തില്‍ പോസ്റ്റര്‍  (8 hours ago)

നടിയെ ആക്രമിച്ച കേസിൽ സംവിധായകനും നടനും അറസ്റ്റില്‍  (8 hours ago)

വീട്ടിൽ ശൗചാലയം നിർമിച്ചില്ല: യുവതിക്കു കോടതി വിവാഹമോചനം അനുവദിച്ചു  (8 hours ago)

Malayali Vartha Recommends