തന്റെ ഇഷ്ട ക്രിക്കറ്റ് താരം? സണ്ണി ലിയോണിന്റെ മറുപടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു
തന്റെ പ്രിയ ക്രിക്കറ്റ് താരത്തെ ഒടുവില്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ വെളിപ്പെടുത്തി. സണ്ണി ലിയോണിന്റെ മനസില്‍ ഇടം നേടിയ ക്രിക്കറ്റ് താരം മറ്റാരുമല്ല സാക്ഷാല്‍ കൂള്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി തന്നെ. സടകൊഴിഞ്ഞ സിംഹ'മെന്ന പരിഹാസം അടുത്തിടെ ഏറെ ഏറ്റുവാങ്ങിയ ധോണി യുടെ ഫോമില്‍ ഐപിഎല്‍ പൂനെ ടീം ഉടമയുടെ സഹോദരന് തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.
മാത്രവുമല്ല പൂനെ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ധോണിയെ പത്താം സീസണില്‍ ഒഴിവാക്കി. ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തിലാണ് പൂനെ കളത്തില്‍ ഇറങ്ങുന്നത്. ക്രിക്കറ്റില്‍ ധോണിയുടെ ആകെ പരുങ്ങലില്‍ എത്തി നില്‍ക്കെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് സണ്ണി ലിയോണിന്റെ പ്രിയ താരമായി ധോണി പുറത്തെത്തിയത്. ട്വിറ്ററില്‍ ഒരു ആരാധകന് താരത്തോട് ആരാണ് പ്രിയ താരമെന്ന് ചോദിച്ചതോടെയാണ് സണ്ണിയുടെ ഇഷ്ടം പുറത്തായത്. ഇഷ്ട ടീം ഉറപ്പായും ഇന്ത്യയും താരം ധോണിയുമാണെന്ന് ട്വിറ്ററില്‍ മറുപടി നല്കി.
https://www.facebook.com/Malayalivartha