ഗൗതമി മണ്ണാറശാല ക്ഷേത്രത്തില്‍
ഈ എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയ നടി ഗൗതമി മണ്ണാറശാല ക്ഷേത്ര ദര്‍ശനം നടത്തി. ഷൂട്ടിംഗിന് മുമ്പ് ക്ഷേത്രങ്ങളില്‍ പോകുന്നത് പതിവാണ്. അങ്ങനെയാണ് അനില്‍ കല്ലാര്‍ എന്ന പ്രൊഡക്ഷന്‍ കണ്ട്രോളര് ഹരിപ്പാട് മണ്ണാറശാല ക്ഷേത്രത്തെ കുറിച്ചും സുബ്രഹ്മണ്യ ക്ഷേത്രത്തെ കുറിച്ചും പറഞ്ഞത്.
കുട്ടികള്‍ ജനിക്കാത്തവര്‍ മണ്ണാറശാലയില്‍ ഉരുളി കമഴ്ത്താറുണ്ടെന്ന് അറിഞ്ഞപ്പോഴാണ് ദര്‍ശനം നടത്തണമെന്ന് താരത്തിന് തോന്നിയത്. അങ്ങനെ അമ്മയെ നേരില്‍കണ്ട് അനുഗ്രഹം വാങ്ങി. ഗൗതമിയുടെ അടുത്തബന്ധു വിവാഹം കഴിച്ചിട്ട് 15 വര്‍ഷമായെങ്കിലും കുട്ടികളില്ല. അതിനാല്‍ അവരെയും കൊണ്ട് ഉരുളി കമഴ്ത്താന്‍ എത്തുമെന്ന് താരം പറഞ്ഞു.
ബന്ധുക്കളായ ദമ്പതികള്‍ക്കുള്ള ഭസ്മവും വാങ്ങിയാണ് ഗൗതമി മടങ്ങിയത്. ഹരിപ്പാടിന് അടുത്തുള്ള കുമാരന്കോവിലിലെ ഉല്‍സവം സിനിമയ്ക്കായി ചിത്രീകരിച്ചിരുന്നു. ഉല്‍സവത്തിന് രഥം എഴുന്നള്ളിക്കുന്ന ചടങ്ങുണ്ടായിരുന്നു. അതിലും താരം പങ്കെടുത്തു. എവിടെ ഷൂട്ടിംഗിന് പോയാലും അവിടങ്ങളിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് പതിവാണ്.
എന്നാല്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് പ്രത്യേക അനുഗ്രഹവും ഐശ്വര്യവുമാണെന്നും ഗൗതമി പറഞ്ഞു. പണ്ട് ധ്രവത്തിന്റെ ചിത്രീകരണത്തിന് വന്നപ്പോള്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലും ശ്രീണ്ഠേശ്വരത്തും തൊഴാന്‍ പോയിട്ടുണ്ടെന്നും താരം ഓര്‍ത്തു.
https://www.facebook.com/Malayalivartha