മലയാള സിനിമയിലേക്ക് അതിഥിയുടെ കാല്‍വെയ്പ്പ്!
അലമാര എന്ന ഒറ്റ ചിത്രത്തിലൂടെ പുതിയ ഒരു നായികയെ പ്രേക്ഷകര്‍ തങ്ങളുടെ നെഞ്ചിലേറ്റിയിരിക്കുകയാണ്. അതിഥി രവി. സണ്ണി വെയിനിന്റെ നായികയായിട്ടായിരുന്നു ചുവടുവയ്പ്പ്.
തൃശൂരില്‍ നിന്നാണ് അതിഥിയും മലയാള സിനിമയില്‍ എത്തിയിരിയ്ക്കുന്നത്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കി തന്റെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ ഇറങ്ങി. എല്ലാവരെയും പോലെ മോഡലിങിലൂടെയാണ് അതിഥിയും ക്യാമറയ്ക്ക് മുന്നിലെത്തിയത്. ചില പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് കടന്നു.സജി സുരേന്ദ്രന് സംവിധാനം ചെയ്ത ആംഗ്രി ബേബീസിലൂടെയാണ് അതിഥിയുടെ സിനിമാ അരങ്ങേറ്റം. ചിത്രത്തില്‍ മരിയ എന്ന കഥാപാത്രമായിട്ടാണ് അതിഥി എത്തിയത്. തുടര്‍ന്ന് ബിവേര്‍ ഓഫ് ഗോഡ്, ടിക്ക് ടോക്ക് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. അതിഥി ശ്രദ്ധിക്കപ്പെട്ടത് യെലോ എന്ന സംഗീത ആല്‍ബത്തിലൂടെയാണ്. തൈക്കുടം ബ്രിഡ്ജിലെ സിദ്ധാര്‍ത്ഥ് മേനോന് ആണ് യെലോ എന്ന ആല്‍ബം ചെയ്തത്. അത് ശ്രദ്ധിക്കപ്പെട്ടു.മലയാള സിനിമയിലെ നായികാ നിരയിലേക്ക് അതിഥി എത്തിയത് മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത അലമാര എന്ന ചിത്രത്തിലൂടെയാണ്. സണ്ണി വെയിനിന്റെ നായികയായി. അലമാരയ്ക്ക് ശേഷം അതിഥി ചെയ്യുന്ന ചിത്രമാണ് നാം. നവാഗതനായ ജോഷി തോമസ് പള്ളിക്കലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതിഥിയ്ക്കൊപ്പം ഗായത്രി സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.
https://www.facebook.com/Malayalivartha