ആവേശം തണുത്തു...നടിയെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചതിന് സലിം കുമാര്‍ മാപ്പ് പറഞ്ഞു
നടിയെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചതിന് സലിം കുമാര്‍ മാപ്പ് പറഞ്ഞു. നടിയ്ക്കെതിരെ ആക്രമണം ഉണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പില്‍ നടിയെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചതിനാണ് മാപ്പ് പറഞ്ഞത്.
പോസ്റ്റില്‍ നടിയെ നുണപരിശോധയ്ക്ക് വിധേയമാക്കണമെന്ന് സലിം കുമാര്‍ വ്യക്തമാക്കിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. തികഞ്ഞ സ്ത്രീവിരുദ്ധവും അപരാധവുമാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ട് പോസ്റ്റ് പിന്‍വലിക്കുന്നതായും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നാട്ടുകാരോടും മാപ്പ് ചോദിക്കുന്നുവെന്നും സലിം കുമാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha