സലിംകുമാറിന്റെ വഴിയേ അജുവും മാപ്പ് പറഞ്ഞു; ഡിജിപിക്ക് പരാതി പോയതോടെ മനസ് മാറി
സലിം കുമാറിന് പിന്നാലെ നടിയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ അജു വര്‍ഗീസും അവസാനം ഖേദം പ്രകടിപ്പിച്ചു. അജു വര്‍ഗീസിനെതിരെ ഡിജിപി സെന്‍കുമാറിന് പരാതി നല്‍കിയതോടെയാണ് ഖേദ പ്രകടനം. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ചു കൊണ്ടു പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെയാണ് പരാതി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹത്തെ പിന്തുണച്ചിട്ട ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അജു നടിയുടെ പേര് വെളിപ്പെടുത്തിയത്.
അതേസമയം പിന്നീട് അജു വര്‍ഗീസ് ഫേസ് ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്ത് നടിയുടെ പേര് നീക്കം ചെയ്തു.
അജു വര്‍ഗീസിന്റെ ഫേസ് ബുക്ക് പോസ്റ്റ്
ഈ അടുത്ത ഇടക്ക് ആക്രമിക്കപ്പെട്ട എന്റെ സഹപ്രവര്‍ത്തകയോട്, പ്രതി ആരാണോ അവര്‍ ചെയ്തത് ശുദ്ധ പോക്കിരിത്തരം ആണ്. ഒരു ന്യായീകരണവും ഇല്ല. പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണം.
ദിലീപ് ഏട്ടനോട് ഇപ്പോള്‍ കാണിക്കുന്നത് നിര്‍ബന്ധിതമായി പ്രതിയാക്കാന്‍ ഉള്ള ശ്രമം.
രണ്ടും രണ്ട് ആണെന്ന് മനസിലാക്കാന്‍ ഉള്ള വിവേകം 100% സാക്ഷരതാ അവകാശപ്പെടുന്ന നമ്മുടെ പൊതു സമൂഹം കാണിക്കണം. സത്യങ്ങള്‍ ചുരുളഴിയുന്നത് വരെ കുറ്റപ്പെടുത്താതെ ഇരുന്നു കൂടെ?
*** ആക്രമിക്കപ്പെട്ട എന്റെ സഹപ്രവര്‍ത്തകയുടെ പേര് ഉപയോഗിച്ചതില്‍ ഖേദിക്കുന്നു, അതിനാല്‍ പോസ്റ്റില്‍ നിന്നും പേര് ഒഴിവാക്കുന്നു.
https://www.facebook.com/Malayalivartha