മമ്മൂട്ടി വാട്സ്ആപ്പ് കണ്ട് ടിനി ടോം ഞെട്ടി
മമ്മൂട്ടിയുടെ വാട്ട്സ്ആപ്പിലെ ചിത്രം കണ്ട് ടിനി ടോം ഞെട്ടിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു കഥയുടെ ഭാഗമായാണ് ഈ ഞെട്ടല്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി ടിനിക്ക് സമ്മാനമായി ഒരു ഷര്‍ട്ട് നല്‍കിയിരുന്നു. മമ്മൂട്ടി തന്ന ഗിഫ്റ്റ് ആയതിനാല്‍ ടിനി അത് സൂക്ഷിച്ചു വെച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ മമ്മൂട്ടി ഒരു ചിത്രം ടിനിക്ക് വാട്ട്ആപ്പ് ചെയ്തു. ഈ ചിത്രം കണ്ട് ടിനി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയലളിതക്കും രജനികാന്തിനുമൊപ്പം മമ്മൂട്ടിയും പങ്കെടുത്ത ഒരു പരിപാടിയിലെ ചിത്രമാണ് മമ്മൂട്ടി ടിനിക്ക് വാട്ട്സ്ആപ് ചെയ്തത്.
സൂക്ഷിച്ച് നോക്കിയപ്പോഴാണ് ടിനിടോമിന് ആക്കാര്യം പിടികിട്ടിയത്. മമ്മൂട്ടി തനിക്ക് സമ്മാനിച്ച അതേ ഷര്‍ട്ട്. അപ്പോള്‍ ഈ ഷര്‍ട്ടിന്റെ പ്രായം എത്രയെന്ന് ഊഹിക്കാമോയെന്നാണ് ടിനിയോട് മമ്മൂട്ടി ചോദിച്ചത്. മമ്മൂട്ടി സമ്മാനിച്ച ഈ ഷര്‍ട്ടിന്റെ കഥ ഫെയ്സ്ബുക്കിലൂടെയാണ് ടിനി ആരാധകരെ അറിയിച്ചത്. തനിക്ക് കിട്ടിയ ഈ സമ്മാനം വിലമതിക്കാനാകാത്തതാണെന്നും ടിനി പറയുന്നു.
https://www.facebook.com/Malayalivartha