ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് ഒരു അപ്രതീക്ഷിത അതിഥി എത്തി; അമ്മൂമ്മ പോലും പ്രതീക്ഷിച്ചില്ല ഈ ട്വിസ്റ്റ്
മേനക സുരേഷിന്റെ അമ്മ സരോജ അഭിനയിക്കുന്ന സിനിമ ആയ ദാദ 87 ന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് ഒരു അപ്രതീക്ഷിത അതിഥി എത്തി. അമ്മൂമ്മയുടെ അഭിനയം നേരിട്ട് കാണാന്‍ കൊച്ചുമകളും തെന്നിന്ത്യന്‍ താരസുന്ദരിയും ആയ കീര്‍ത്തി സുരേഷ് ആണെത്തിയത്. അമ്മൂമ്മയുടെ അഭിനയം കണ്ട് മണിക്കുറൂകളോളം സമയം സെറ്റില്‍ ചെലവഴിച്ചിട്ടാണ് ഈ താരപുത്രി തിരിച്ചു പോയത്.
ചാരുഹസനൊപ്പമാണ് മേനകസുരേഷിന്റെ 'അമ്മ സരോജ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മുന്‍പ് ശിവകാര്‍ത്തികേയനും കീര്‍ത്തി സുരേഷും ഒരുമിച്ച് അഭിനയിച്ച ചിത്രമായ റെമോയിലും സരോജം വേഷമിട്ടിരുന്നു.
ദാദ യിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അമ്മൂമ്മയെ കാണാന്‍ കൊച്ചുമകള്‍ എത്തിയത്. നാല് മണിക്കൂറോളം സെറ്റില്‍ ചെലവഴിച്ചതിനു ശേഷമാണ് കീര്‍ത്തി മടങ്ങിയത്. സരോജത്തിന്റെ ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത് നേരിട്ടു കാണുന്നതിനോടൊപ്പം തന്നെ ചാരു ഹസന്റെ അനുഗ്രഹവും വാങ്ങിയാണ് കീര്‍ത്തി സുരേഷ് മടങ്ങിയത്.
പ്രിയദര്ശന് സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന മലയാള സിനിമയിലൂടെയാണ് കീര്‍ത്തി അഭിനയരംഗത്തേക്ക് എത്തിയത് എങ്കിലും തെന്നിന്ത്യയുടെ തന്നെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് ഇപ്പോള്‍.
https://www.facebook.com/Malayalivartha