ദിലീപ് ഇത്തരത്തില്‍ ഒരു മണ്ടത്തരം ചെയ്യുമെന്ന് കരുതുന്നില്ല:ശ്രീനിവാസന്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ശ്രീനിവാസന്. ദിലീപ് ഇത്തരമൊരു മണ്ടത്തരം ചെയ്യുമെന്ന് താന്‍ കരുതുന്നില്ല. ദിലീപ് സാമാന്യബുദ്ധിയുള്ള ആളാണെന്നാണ് വിശ്വാസം. പോലീസ് അന്വേഷണവും കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാലും കൂടുതല്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന്റെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അംഗങ്ങളായ 85 പേര്‍ക്ക് കൈനീട്ടം കൊടുക്കുന്നതിനപ്പുറം താരസംഘടനയായ അമ്മയ്ക്ക് പ്രസക്തിയൊന്നുമില്ലെന്നും ശ്രീനിവാസന് പറഞ്ഞു. താരങ്ങള്‍ക്ക് പ്രതിഫലം കിട്ടിയില്ലെങ്കില്‍ വാങ്ങിക്കൊടുക്കുന്നതിനുള്ള ഇടപെടല്‍ മാത്രമാണ് അമ്മ ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ കറ്റാനത്ത് ഓണാട്ടുകരയിലുള്ള കോക്കനട്ട് ഓയില്‍ കമ്പനി സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് ശ്രീനിവാസന്റെ പ്രതികരണം.
https://www.facebook.com/Malayalivartha