കത്രീന കൈഫിന്റെ പുഷ് അപ്പ്;ക്ലൈമാക്സാണ് കാണേണ്ടത്!
ബോളിവുഡ് താരസുന്ദരി കത്രീന കൈഫിന്റെ പുഷ് അപ്പ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. വളരെ എളുപ്പത്തില്‍ പുഷ് അപ് എടുത്ത് തുടങ്ങിയ കത്രീന ഒറ്റ കൈ നിലത്ത് കുത്തിയും പിന്നീട് രണ്ട് കൈയും നിലത്ത് കുത്താതെയുമാണ് പുഷ് അപ്പ് എടുത്തിരിക്കുന്നത്.
എന്നാല്‍ വീഡിയോയുടെ അവസാനമാണ് കള്ളി വെളിച്ചത്താകുന്നത്. ഒരു പലകയില്‍ കിടക്കുകയാണ് കത്രീന. പുറകില്‍ ഒരാള്‍ നിന്ന് സീസോ കളിപ്പാട്ടം പോലെ അത് പൊക്കുകയും താഴ്ത്തുകയും ചെയ്യുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് നടി വീഡിയോ പങ്കുവെച്ചത്.
https://www.facebook.com/Malayalivartha