പാര്‍വ്വതിയ്ക്ക് ചിങ്ങത്തില് താലികെട്ട്!
രതീഷിന്റെ മകള്‍ പാര്‍വ്വതി രതീഷിന് ചിങ്ങത്തില് താലികെട്ട്. കോഴിക്കോട് ഉമ്മലത്തൂര്‍ സ്വദേശി മിലുവാണ് വരന്. സെപ്റ്റംബര്‍ ആറിനാണ് വിവാഹം. കോഴിക്കോട് ആശിര്‍വാദ് ലോണ്‍സില്‍ വെച്ചാകും വിവാഹം. വിവാഹം ഉറപ്പിച്ചെങ്കിലും തന്റെ വിവാഹത്തെ കുറിച്ച് ഒരു വാക്കു പോലും പറയാന്‍ തയ്യാറല്ല പാര്‍വ്വതി.
വിവാഹ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതില്‍ നിന്നും പാര്‍വ്വതി അകലം പാലിക്കുകയാണ്. വിവാഹ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതില്‍ പാര്‍വ്വതി മൗനം തുടരുകയാണെങ്കിലും കല്യാണക്കുറി അടിച്ചിട്ടുണ്ട്.
അച്ഛന് രതീഷിന്റെയും അമ്മ ഡയാനയുടെയും അസാന്നിദ്ധ്യത്തിലാണ് പാര്‍വ്വതി കതിര് മണ്ഡപത്തിലേയക്ക് കയറുന്നത്. പാര്‍വ്വതി അടത്തം നാലു മക്കളാണ് രതീഷിന്. രതീഷിന്റെ മരണ ശേഷം സഹപ്രവര്‍ത്തകാരാണ് മക്കള്‍ക്ക് തുണയായത്.
2015-ല്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് വെള്ളിത്തിരയിലിയേക്ക് പാര്‍വ്വതി അരങ്ങേറ്റം കുറിച്ചത്.
https://www.facebook.com/Malayalivartha