നിയമസഭാംഗവും തെലുങ്ക് സിനിമാ താരവുമായ നന്ദമൂരി ബാലകൃഷ്ണ വീണ്ടും വിവാദപുരുഷൻ
എംഎല്‍എയും തെലുങ്ക് സിനിമാ താരവുമായ നന്ദമൂരി ബാലകൃഷ്ണ വീണ്ടും വിവാദത്തില്‍. ആന്ധ്ര പ്രദേശില്‍ ഒരു പൊതുചടങ്ങിനിടെ ആരാധകന്റെ മുഖത്തടിച്ചതാണ് സംഭവം. താരത്തിനൊപ്പം സെല്‍ഫിയെടുക്കാനെത്തിയ ആരാധകരിലൊരാളെയാണ് തല്ലിയത്. മുന്‍ മുഖ്യമന്ത്രി എന്‍ ടി രാമറാവുവിന്റെ മകനും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സഹോദരിയുടെ ഭര്‍ത്താവുമായ ബാലകൃഷ്ണ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു.
ആരാധകര്‍ ചുറ്റും കൂടി സെല്‍ഫിയെടുക്കുന്നതിനിടെ ഒരാള്‍ അബദ്ധത്തില്‍ ബാലകൃഷ്ണയുടെ ദേഹത്തേക്ക് വീണതാണ് പ്രകോപനത്തിന് കാരണം. അരാധകന്റെ മുഖത്തടിച്ച ബാലകൃഷ്ണ അയാളെ പിടിച്ചുതള്ളുകയും ചെയ്തു. ഈ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ ബാലയ്യ എന്നാണ് നന്ദമൂരി ബാലകൃഷ്ണ അറിയപ്പെടുന്നത്. തന്റെ ചെരുപ്പ് അഴിച്ചുമാറ്റാന്‍ വൈകിയതിന് ഷൂട്ടിങ്ങിനിടെ അസിസ്റ്റന്റിനെ ബാലകൃഷ്ണ തല്ലിയ വാര്‍ത്ത രണ്ടാഴ്ച മുന്‍പ് പുറത്തുവന്നിരുന്നു. ഒരു നിര്‍മ്മാതാവുമായുള്ള വാക്കുതര്‍ക്കത്തിന് പിന്നാലെ അയാളുടെ വീട്ടില്‍ കയറി വെടിവെച്ചു എന്ന ആരോപണവും ബാലകൃഷ്ണക്കെതിരെ നിലനിൽക്കവെയാണ് ബാലകൃഷ്ണ വീണ്ടും വിവാദപുരുഷനാകുന്നത് .
https://www.facebook.com/Malayalivartha