Widgets Magazine
20
Feb / 2018
Tuesday

അമ്മയുടെ നിയന്ത്രണം മോഹന്‍ലാല്‍ തള്ളി രണ്ടും കല്‍പിച്ച് ലാലേട്ടന്‍

20 AUGUST 2017 09:07 AM IST
മലയാളി വാര്‍ത്ത

ദിലീപ് ജയിലിലായപ്പോള്‍ ദൃശ്യമാധ്യമങ്ങള്‍ സിനിമയോട് കാണിച്ച പ്രതികാര നടപടിയോടുള്ള പ്രതിഷേധ സൂചകമായി ദൃശ്യമാധ്യമങ്ങളെ തള്ളണമെന്ന അമ്മയുടെ ആഹ്വാനം മോഹന്‍ലാല്‍ തള്ളി. വെള്ളിയാഴ്ച അമൃത ടി.വി. ആരംഭിച്ച ലാല്‍സലാം എന്ന പരമ്പരയിലൂടെയാണ് മോഹന്‍ലാല്‍ അമ്മയുടെ കല്പന തൃണവല്‍ക്കരിച്ചത്.

ദിലീപിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരാണ് ഇത്തരമൊരു തീരുമാനമെടുത്തത്. സിനിമാക്കാരെ മാധ്യമങ്ങള്‍ക്കു വേണ്ടെങ്കില്‍ മാധ്യമങ്ങളെ തങ്ങള്‍ക്കും വേണ്ടെന്നാണ് സിനിമാക്കാര്‍ പറഞ്ഞത്. ഇതിനു ശേഷം താരങ്ങളാരും തന്നെ ദ്യശ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. സാധാരണ മാധ്യമങ്ങളുടെ ഓണക്കാലം കഴിഞ്ഞു പോകുന്നതു തന്നെ സിനിമാക്കാരുടെ സഹകരണത്തോടെയാണ്. സിനിമാക്കാര്‍ ഇല്ലെങ്കില്‍ ചാനലുകാരുടെ കഥ കഴിഞ്ഞു എന്നു പറഞ്ഞാല്‍ മതി.

സിനിമാക്കാര്‍ ചാനലുകാര്‍ക്ക് നേടി തരുന്ന വരുമാനം ചില്ലറയൊന്നുമല്ല. ഇത് ഒരു പരസ്പര സഹകരണ സംഘമാണ്. ചാനലുകാരില്ലെങ്കില്‍ സിനിമാക്കാരില്ല, സിനിമാക്കാരില്ലെങ്കില്‍ ചാനലുകാരില്ല എന്ന അവസ്ഥയാണ് നിലവിലുള്ളത്. എന്നാലിപ്പോള്‍ ഒരുമെയ്യായി ജീവിച്ചവര്‍ ഇരുമെയ്യാവാന്‍ പഠിച്ചു കഴിഞ്ഞു. ചാനലുകാര്‍ക്കും സിനിമാക്കാര്‍ക്കും ഇപ്പോള്‍ രണ്ടു വഴിയാണുള്ളത്.

സിനിമാക്കാരെ സംബന്ധിച്ചടത്തോളം ചാനല്‍ ഇല്ലെങ്കില്‍ പിടിച്ചു നില്‍ക്കാനാവില്ല. അതിനാല്‍ ഒരു മാതിരിപ്പെട്ട എല്ലാ വിഷയങ്ങളും ഇവര്‍ പറഞ്ഞു തീര്‍ക്കാറാണ് പതിവ്. പക്ഷേ ഇപ്പോഴത്തെ വിഷയം കൈവിട്ട് പോയി. ഇല്ലെങ്കില്‍ എന്നേ വിഷയം തീര്‍ക്കുമായിരുന്നു.

മോഹന്‍ലാല്‍ ഓണത്തിനു മാത്രമല്ല അമൃതയിലെത്തുന്നത്. ഓണം കഴിഞ്ഞും അദ്ദേഹം അമൃതയില്‍ തുടരും. മോഹന്‍ലാലിനെ നിയന്ത്രിക്കാന്‍ ആര്‍ക്കാണ് അധികാരം. അമ്മയിലാര്‍ക്കെങ്കിലും മോഹന്‍ലാലിനെ വിലക്കാന്‍ കഴിയുമോ?

ദിലീപ് വിഷയത്തില്‍ മോഹന്‍ലാല്‍ കാണിച്ചിട്ടുള്ള നിലപാടില്‍ നിന്നും അദ്ദേഹം വിഷയത്തില്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ വ്യക്തമാണ്. മോഹന്‍ലാല്‍ ഒരുകാലത്തും ദിലീപിന്റെ സുഹൃത്തോ അഭ്യുദയകാംക്ഷിയോ ആയിരുന്നില്ല. ലാല്‍ ചിത്രങ്ങളുടെ റിലീസ് തടയാന്‍ ദിലീപ് ശ്രമിച്ചതായി ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ദിലീപിന്റെ നീക്കങ്ങളെ ലാല്‍ സംശയത്തോടെയാണ് കണ്ടിട്ടുള്ളത്. കേസില്‍ ദിലീപ് പ്രതിയായതോടെ ആന്റണി പെരുമ്പാവൂരിനെ ഇറക്കി മോഹന്‍ലാല്‍ സംഘടന പിടിച്ചെടുത്തിരുന്നു.

മോഹന്‍ലാല്‍ ചാനലില്‍ വന്നതോടെ മറ്റ് താരങ്ങളും ചാനലിലെത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. അങ്ങനെ അമ്മയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പ് പോലെയാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു ചേയിഞ്ചിന് കാറില്‍ ലൈംഗിക ബന്ധം... അവസാനം സംഭവിച്ചത്?  (2 hours ago)

അഭിനയം കൊണ്ടല്ല... ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്  (2 hours ago)

ലൈംഗികാനുഭവം ബാല്‍ക്കണി മുതല്‍ ബാത്ത് ടബ് വരെ....സോഫ മുതല്‍ ഇടനാഴിവരെ  (2 hours ago)

ഷുഹൈബ് വധം.... ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് കെ.കെ രമ  (3 hours ago)

മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം  (3 hours ago)

സിഐഎസ്‌എഫിൽ 447 ഒഴിവുകൾ  (4 hours ago)

ബസ് ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കടുത്ത നടപടികളുമായി സർക്കാർ  (5 hours ago)

യു പി എസ് സി ഒഴിവുകൾ  (5 hours ago)

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടന്‍ വിശാൽ ആശുപത്രിയിൽ  (5 hours ago)

എച്ച്‌എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡില്‍ 36 ഒഴിവുകൾ  (5 hours ago)

കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി  (5 hours ago)

നാസ വിജയത്തിളക്കത്തിൽ ! ; കെപ്ലർ ബഹിരാകാശ ദൂരദര്‍ശിനി തിരിച്ചറിഞ്ഞത് 95 പുതിയ അന്യഗ്രഹങ്ങൾ  (5 hours ago)

സൂപ്പര്‍ കപ്പിനുളള തീയ്യതികള്‍ പ്രഖ്യാപിച്ചു; കൊച്ചി വേദിയായേക്കും  (6 hours ago)

പാറ്റകൾ വേറെ ലെവലാണ് ! ; ഇരുപത്തിരണ്ടുകാരന്റെ ജീവിതം മാറ്റിമറിച്ചത് വീട്ടിലെ 10 പാറ്റകൾ  (6 hours ago)

നരേന്ദ്ര മോദി ആർക്കൊപ്പമാണെന്ന് ഇപ്പോൾ വ്യക്തമായി; പ്രധാനമന്ത്രിക്കെതിരെ കവിതയുമായി രാഹുൽ ഗാന്ധി  (6 hours ago)

Malayali Vartha Recommends