പ്രമുഖ മലയാളി നായികയുടെ ലുക്ക് കണ്ട് ഞെട്ടി സിനിമാലോകം
നവാഗതനായ രഞ്ജിലാല്‍ ദാമോദരന്‍ സംവിധാനം ചെയ്ത ചിത്രമായ നവല്‍ എന്ന ജൂവലില്‍ പ്രമുഖ മലയാള നായികയുടെ അമ്പരപ്പിക്കുന്ന വേഷപ്പകര്‍ച്ച. കേരളത്തിന്റെയും ഇറാഖിന്റെയും സാംസ്കാരിക പശ്ചാത്തലത്തിലുള്ളതാണു കഥ. ശ്വേതാ മേനോനാണ് ഈ താടിക്കാരന്. എന്തായാലും ചിത്രത്തിലെ ശ്വേതാ മേനോന്റെ ലുക്ക് കണ്ടാണ് എല്ലാവരും ഞെട്ടി ഇരിക്കുന്നത്. അത്രക്കു ഗംഭീരമായ മേയ്ക്കോവറാണു ചിത്രത്തിനു വേണ്ടി ശ്വേതാ മേനോന് നടത്തിരിക്കുന്നത്.
ഹോളിവുഡില്‍ വ്യാപകമായ പ്രോസ്തെറ്റിക് മേക്കപ്പ് സാങ്കേതികതയാണു എം ജെ റോഷന് ചിത്രത്തിനായി അവതരിപ്പിച്ചിരിക്കുന്നത്. ഹോളിവുഡ് നടി റീം കാദിമിനും ബോളിവുഡ് നടന് ആദില്‍ ഹുസൈനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. വികെ അജിത് കുമാറും രഞ്ജിത്ലാലും ചേര്‍ന്നാണു തിരക്കഥ എഴുതുന്നത്. സുധീര്‍ കരമന, അനു സിത്താര, അഞ്ജലി നായര്‍, പരീസ് ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നു.
https://www.facebook.com/Malayalivartha