നാനിയോട് കോപപ്പെട്ട് സായ് പല്ലവി; താരം സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി!
ചിത്രീകരണത്തിനിടെ നാനിയോടു ദേഷ്യപ്പെട്ട് സായ് പല്ലവി. തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രം ഫിദയ്ക്ക് ശേഷമുള്ള പുതിയ ചിത്രമായ മിഡില്‍ ക്ലാസ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സായി പല്ലവി നാനിയോടു ദേഷ്യപ്പെടുന്നത്. ഈ വാര്‍ത്തയാണ് ഇപ്പോള്‍ ടോളിവുഡില്‍ പ്രചരിക്കുന്നത്. സായ് നാനിയോട് ദേഷ്യപ്പെടുന്ന വാര്‍ത്ത തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ചിത്രത്തില്‍ ഇരുവരും നടന്നുവരുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. ഇതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും സായി പല്ലവി നാനിയോടു ദേഷ്യപ്പെടുകയും നാനി സെറ്റില്‍ നിന്നും ഇറങ്ങി പോകുകയും ചെയ്തു. എന്നാല്‍ ഒടുവില്‍ സായി പല്ലവി നാനിയോടു ക്ഷമ ചോദിച്ചുവെന്നും ശേഷം നാനി സെറ്റില്‍ തിരകെ എത്തിയതായുമായാണ് റിപ്പോര്‍ട്ടുകള്‍.
സായ് ക്ഷമ ചോദിച്ച ശേഷം നാനി സെറ്റില്‍ തിരകെയെത്തി ഷൂട്ടിംഗ് പുനരാരംഭിച്ചതായി അടുത്തുള്ള വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ സായ് പല്ലവി നാനിയോടു ദേഷ്യപ്പെട്ടത് എന്തിനെന്ന കാര്യത്തില്‍ വ്യക്തതയില്ല.
https://www.facebook.com/Malayalivartha